ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള ഇന്റർ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി ഒൻപതിനു സുലൈയിൽ ഉള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് ഉമ്മർകുട്ടി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ സന്നിഹിതനായിരുന്നു.

യൂണിറ്റ് തലത്തിൽ നാല് ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു .വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹാര യൂണിറ്റ് മാലാസ് യൂണിറ്റിനെ പരാജയപ്പെടുത്തി ചാമ്പ്യൻ മാരായി. മാലാസ് യൂണിറ്റ് റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ഹബീബ് റഹ്‌മാൻ, അരുൺ കുമരൻ,ഡെന്നി ഇമ്മട്ടി, റെജിമോൻ, ബിജു ജോസഫ്. അജുമോൻ എന്നിവർ കളി നിയന്ത്രിച്ചു . ടൂർണമെന്റിലെ നല്ല ബാറ്റ്സ്മാനും നല്ല ബൗളറും ആയി ഹാര യൂണിറ്റിന്റെ ബിബിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ നല്ല കളിക്കാരനുള്ള സമ്മാനത്തിനും ബിബിൻ അർഹനായി .
മുതിർന്ന മെമ്പർമാർ ആയ ഡെന്നി ഇമ്മട്ടി, ക്‌ളീറ്റസ്, അബ്ദുൽ സലാം ,സിനിൽ സുഗതൻ , അരുൾ നടരാജൻ, ഹനീഫ എന്നിവർ സമ്മാനദാനം നിർവഹിച്ചു .ജോയിന്റ് സെക്രട്ടറി പീറ്റർന്റെ നേതൃത്വത്തിൽ കലാകായിക സാംസ്‌കാരിക വിഭാഗം കൺവീനർ ജുബിൻ പോൾ, ഹബീബ് റഹ്‌മാൻ Dr. പൊന്മുരുഗൻ, സന്ദീപ്, സെൽവകുമാർ, അരുൾ നടരാജൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം വഹിച്ചു.
