Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നന്ദകുമാറിന് കേളി യാത്രയയപ്പ് നൽകി.


റിയാദ് : രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം  നന്ദകുമാറിന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ്  പ്രസിഡന്റ്  സലീം അംലാദ്  അധ്യക്ഷനായി. കഴിഞ്ഞ 19 വർഷമായി റിയാദിൽ പെയിന്റിംഗ് ലികൾ ചെയ്തുവരുന്ന നന്ദകുമാർ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.

കേളി രക്ഷാധികാരി  കമ്മറ്റി അംഗവും എൻആർകെ  കൺവീനറുമായ സുരേന്ദ്രൻകൂട്ടായി, മർഖബ് രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി അനിൽ അറക്കൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്റ് ഹുസൈൻ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ, അബ്ദുറഹ്മാൻ താനൂർ, ജയകുമാർ പുഴക്കൽ, രാജേഷ് ചാലിയാർ ,മർഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറർ മുഹമ്മദ് അനസ് ബത്ത സെന്റർ യൂണിറ്റ് ട്രഷറർ ഫൈസൽ അലയാൻ  എക്സിക്യൂട്ടീവ് അംഗം ശിവദാസൻ സിഎസ് എന്നിവർ ആശംസ കൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ സ്വാഗതവും, യാത്ര  പോകുന്ന നന്ദകുമാർ നന്ദിയും പറഞ്ഞു


Read Previous

ഗാന്ധി ഒരു രാഷ്ട്രീയ വായന; ചില്ല ഡിസംബർ വായന

Read Next

കേളി പന്ത്രണ്ടാമത് സമ്മേളനം; ലോഗോ ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »