Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു’… ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി


കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍ഡിഎഫില്‍ തങ്ങള്‍ തൃപ്തരാണെന്നും മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും അദേഹം വ്യക്തമാക്കി.

‘ജെറൂസലേം പുത്രിമാരേ… നിങ്ങള്‍ എന്നെ ഓര്‍ത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ’ എന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുന്നണിമാറ്റ ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദേഹം ബൈബിള്‍ വചനം ഉദ്ധരിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബ സുഹൃത്തിനെ കാണാനാണ് തങ്ങള്‍ കുടുംബസമേതം ദുബായിക്ക് പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞതാണെന്നും ജോസ് കെ. മാണി പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ല. അഞ്ച് എംഎല്‍എമാര്‍ക്കും ഒരേ നിലപാടാണ് ഉള്ളതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.


Read Previous

കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠം; മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണം; മുഖ്യമന്ത്രി

Read Next

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »