Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നു ണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് കേരളത്തില്‍ യുഡിഎഫ് നേടും. യുഡിഎഫ് വിജയത്തിന് കേരള കോണ്‍ ഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേര്‍ന്ന് ആലോചിക്കുമെന്നായി രുന്നു സണ്ണി ജോസഫിന്റെ മറുപടി. കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് അനൗ ദ്യോഗിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല. ഘടക കക്ഷി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

അതേസമയം യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത് അഭ്യൂഹങ്ങളാണെന്നും അമിത ആത്മവിശ്വാസമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതില്‍ ഇതുവരെ താല്‍പര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.

യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അവര്‍ക്ക് തിരിച്ചു വരണമെന്ന് താല്‍പര്യമറിയിച്ചാല്‍ ചര്‍ച്ച നടത്തും. ഓരോ ദിവസം കഴിയും തോറും യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.




Read Previous

ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു’… ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി

Read Next

ആറ് വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാത്ത പ്രഖ്യാപനം കേരള കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്താന്‍; കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »