Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്


കുവൈത്ത് സിറ്റി: സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഇന്ത്യക്കാരായ രണ്ട് പേരെ പിടികൂടിയതായി കുവൈത്ത് പൊലീസ്. മൃതദേഹം വീൽ ചെയറലിൽ മുബാറക് ഹോസ്പി റ്റലിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറേ കാണിക്കണമെന്ന് ആവ ശ്യപ്പെടുകയും ചെയ്ത ശേഷമാണ് ഇരുവരും രക്ഷപ്പെട്ടത്.

മുബാറക് ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ കാറിൽ എത്തിയ സംഘം സി സി ടി വി ഇല്ലാത്ത സ്ഥലം നോക്കി വാഹനം നിർത്തി. അതിനു ശേഷം മൃതദേഹം പുറത്തിറക്കി വീൽ ചെയറലിലേക്ക് മാറ്റി.

സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച ശേഷം ജീവനക്കാരന് കൈമാറുകയും ഉടൻ തന്നെ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. രജിസ്‌ട്രേഷൻ നടപടികൾക്കായി ജീവനക്കാരൻ മറ്റൊരു ഡിപ്പാർട്മെന്റിലേക്ക് പോയ സമയത്ത് പ്രതികളായ ഇരുവരും ആശുപത്രിയിൽ നിന്ന് രക്ഷപെടുക ആയിരുന്നു.

ജീവനക്കാരൻ ഈ വിവരം അധികൃതരെ അറിയിക്കുകയും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വീൽ ചെയറിൽ ഉണ്ടായിരുന്ന ആൾ മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്ന് കണ്ടെത്തി.

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ  വിസ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടി ഭയന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.


Read Previous

സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

Read Next

ശബരിമല സ്വര്‍ണ്ണകൊള്ള: ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ ‘സി.പി.എം – ബി.ജെ.പി ഡീലിന്‍റെ ഭാഗം: ഒ ജെ ജനീഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »