Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍’


ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളും സംതൃപ്തരാണ്. ഇ ഡിയുടേത് രാഷ്ട്രീയ ഇടപെടലാണെന്ന് ആരെങ്കിലും സംശ യിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. എസ്ഐടി അന്വേഷണത്തിനിടെ മറ്റൊരു അന്വേഷണം വരുന്ന തില്‍ ദുരുദ്ദേശം സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശമെന്നും വി എന്‍ വാസവന്‍ ചോദിച്ചു. യോജിച്ച് മുന്നോട്ട് പോകുന്നതില്‍ അതത് സംഘടനകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അതിലൊന്നും ഇടപെടാന്‍ പാര്‍ട്ടിക്ക് അധികാരമോ അവകാശമോ ഇല്ല. മതം പാര്‍ട്ടിയിലോ പാര്‍ട്ടി മതത്തിലോ ഇടപെടാന്‍ പാടില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച പത്രസമ്മേളനത്തി നിടെ വി എന്‍ വാസവന്റെ ഫോണ്‍ വന്നതും ചര്‍ച്ചയായിരുന്നു. പത്രസമ്മേളനം നടക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൊട്ടാരക്കരയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചത് അറിയിക്കാനാണ് താന്‍ വിളിച്ചതെന്നും വി എന്‍ വാസവന്‍ വിശദീകരിച്ചു.


Read Previous

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

Read Next

മെമ്മറി കാര്‍ഡില്‍ കുക്കു പരമേശ്വരന് ‘അമ്മ’യുടെ ക്ലീന്‍ ചിറ്റ്; പരാതിയുള്ളവര്‍ക്ക് നിയമപരമായി മുന്നോട്ടുപോകാം; ശ്വേത മേനോന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »