Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്റോ ആന്റണി കെപിസിസി അധ്യക്ഷ പദവിയിലേക്ക്?, നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷ പദവി പത്തനം തിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാന്‍ കോണ്‍ഗ്രസില്‍ നീക്കം. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ തോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറിയേക്കുമെന്നായിരുന്നു സൂചന. എപി അനില്‍കുമാറും പിസി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും വീണ്ടും ജനവിധി തേടുന്ന പശ്ചാത്ത ലത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ ഷാഫിക്ക് താല്‍ക്കാലിക ചുമതല കൈമാറാനായി രുന്നു ആദ്യ ഘട്ട ചര്‍ച്ചകള്‍. എന്നാല്‍ ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തില്‍ ദേശീയ നേതൃത്വം പുനരാലോചന നടത്തുക യായിരുന്നു.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് മധ്യകേരള ത്തില്‍ നിന്നുള്ള ക്രൈസ്തവ മുഖമായ ആന്റോയെ പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലേക്ക് എത്തിക്കാ നുള്ള നീക്കം തുടങ്ങിയത്. സിറോമലബാര്‍, മാര്‍ത്തോമ സഭ, മറ്റ് ക്രൈസ്തവ സഭകളുമായുള്ള ആന്റോ ആന്റണിയുടെ ബന്ധം മധ്യകേരളത്തില്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കൈസ്ര്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കെപിസി അധ്യക്ഷ പദവിയിലൂടെ ആന്റോ ആന്റ ണിക്ക് സാധിച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


Read Previous

പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടില്ല; എല്ലാ കാര്യവും എസ്‌ഐടിയോട് പറഞ്ഞു’

Read Next

‘ഓരോരുത്തര്‍ ഓരോരുത്തര്‍ക്കു വേണ്ടി നടത്തുന്ന സര്‍വേ, എന്‍റെ പേരില്ലാത്തതില്‍ സന്തോഷം’; പ്രതികരിച്ച് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »