Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കോഴിക്കോടൻസി’ന് പുതിയ നേതൃത്വം


റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസി’ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി ഷാജു.കെ.സിയെയും അഡ്‌മിൻ ലീഡായി നിഹാദ് അൻവറിനെയും ഫിനാൻസ് ലീഡായി കെ.പി റയീസിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മറ്റു ലീഡുമാരായി മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീൻ (ഫാമിലി), അബ്ദുൽ റഷീദ് പൂനൂർ (ചിൽഡ്രൻ & എജ്യുഫൺ), നിസാം ചെറുവാടി (ബിസിനസ്), അനിൽ മാവൂർ (സ്പോർട്സ്), അൻസാർ കൊടുവള്ളി (ഐ.ടി), സി.ടി.സഫറുള്ള (മീഡിയ), മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്‌സർവർ) എന്നിവ രെയും തെരഞ്ഞെടുത്തു. മുൻ ചീഫ് ഓർഗനൈസർ കബീർ നല്ലളം പ്രവർത്തന റിപ്പോർട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കോഴിക്കോടൻസ് കൂട്ടായ്മ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഗ്ലോബൽ ഫോറത്തിന്റെ രൂപരേഖ കോർഡി നേറ്റർ നാസർ കാരന്തൂർ അവതരിപ്പിച്ചു. വിലങ്ങാട് പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി കോഴിക്കോടൻസ് പ്രഖ്യാപിച്ച വീട് നിർമാണത്തിന്റെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു.

പരിപാടിയിൽ മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, ഷമീം മുക്കം,വി കെ കെ അബ്ബാസ്, വി കെ കെ അബ്ബാസ്. റംഷി, പ്രഷീദ് എന്നിവരും ഭാരവാഹികളും സംസാരിച്ചു. ചീഫ് ഓർഗനൈസർ ഷാജു കെ.സി ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.


Read Previous

27വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; ഇന്ത്യന്‍ വംശജ സുനിത വില്യംസ് വിരമിച്ചു

Read Next

തുടർചികിത്സയ്ക്ക് കേളിയുടെ കൈത്താങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »