Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനെ വീണ്ടും ഫൈസൽ തമ്പലക്കോടൻ നയിക്കും


റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ “മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ 2024,2025 വർഷങ്ങളിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ പ്രെസിഡന്റായി ഫൈസൽ തമ്പല ക്കോടനെയും സെക്രെട്ടറിയായി സഫീർ തലാപ്പിലിനേയും ട്രഷററായി അബ്ദുൽ കരീം ഒളവട്ടൂറിനെയും ചീഫ് കോഓർഡിനേറ്ററായി ശിഹാബുദ്ദീൻ എ പി കരുവാരക്കുണ്ടിനെയും യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

റിയാദിലെ മലപ്പുറം ജില്ലാ പ്രവാസികളുടെ നേതൃത്വത്തിൽ 2007 തുടങ്ങിയ ഈ കൂട്ടായ്മ മലപ്പുറം ജില്ല ക്കാരായ പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷം വളരെ മികവാർന്നരീതിൽ നടന്നതായി യോഗം വിലയിരുത്തി. കഴിഞ്ഞ ഭരണസമിതി കാലയളവിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു കൊണ്ട് കാലാവധി പൂർത്തിയാക്കിയ കഴിഞ്ഞ പ്രവർത്തകസമിതിയുടെ പ്രവർത്തനം മികവുറ്റതായിരുന്നു യെന്നും, ഇരുപതോളം വ്യത്യസ്ത പരിപാടികളുമായി റിയാദ് സമൂഹത്തിൽ മുൻനിരയിലുള്ള സംഘടന യായി മാറിയ മിഅയുടെ പ്രവർത്തനങ്ങൾ വേറിട്ടതായിരുന്നു എന്നും പുതുതായി തിരഞ്ഞെടുത്ത രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുത്ത മറ്റു അംഗങ്ങളായ ഉമറലി അക്‌ബർ & രഞ്ജു (വൈസ് പ്രസിഡന്റ്), ഷമീർ കല്ലിങ്ങൽ & വിനീഷ് ഒതായി (ജോയിന്റ് സെക്രട്ടറി), നബീൽ പാണ്ടിയാട് & ഷബീർ ഒതായി (ജോയിന്റ് ട്രഷറർ), സഗീറലി ഇ പി, സൈഫുദ്ദീൻ വണ്ടൂർ & ഫൈസൽ ടി എം എസ്‌ (പ്രവാസി ക്ഷേമ കൺവീനർ), അബ്ദുൽ മജീദ് ന്യൂസ്-16, നാസർ വലിയകത്ത് & കരീം കെ ടി പെരിന്തൽമണ്ണ (കലാ സാംസ്‌കാരിക കൺവീനർ), അൻവർ സാദത്ത് വെട്ടം, ഹബീബ് റഹ്മാൻ ഐക്കരപ്പടി & മുക്താർ പൊന്നാനി (സ്പോർട്സ് കൺവീനർ), ബിന്യാൻമിൻ ബിൽറു (പി ആർ ഒ), സുനിൽ ബാബു എടവണ്ണ & നിസാം പൂളക്കൽ (മീഡിയ കൺവീനർ) എന്നിവരും അബ്ദുൽ റസാഖ്, സാക്കിർ മഞ്ചേരി, സി പി മുസ്തഫ, സിദ്ധിക്ക് തുവൂർ, ബഷീർ ടി പി, അബൂബക്കർ, ജംഷാദ് തുവ്വൂർ, ഷറഫുദ്ദീൻ, സലാം ടി വി എസ്, സലീം കളക്കര, സക്കീർ ദാനത്ത്, അബ്ദുള്ള വല്ലാഞ്ചിറ, അസൈനാർ ഒബയാർ, നാസർ കാരയിൽ, ഷൗക്കത്ത് കടമ്പോട്, സാദിഖ് വടപുറം, സലീം വാലില്ലാപ്പുഴ, അമീർ പട്ടണത്ത് എന്നിവരടങ്ങുന്ന ഉപദേശകസമിതിയും ഉൾപ്പെടുന്നതാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതി. മലപ്പുറം ജില്ലയിലെ മറ്റു പ്രാദേശിക കൂട്ടായ്മ കളിൽനിന്നുള്ള പ്രതിനിധികളായ വിനോദ് മഞ്ചേരി, സാലിഹ് മഞ്ചേരി, റഫീഖ് പെരിന്തൽമണ്ണ, വീരാൻ കുട്ടി കൊണ്ടോട്ടി, മജീദ് ചോലയിൽ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള 43 അംഗ എക്സിക്യൂട്ടീവ് പ്രവർത്തക സമിതിയും രൂപികരിച്ചു.

വരുന്ന മാർച്ച് 7 ന് മിഅയുടെ സമൂഹ നോമ്പുതുറ നടത്താൻ പ്രഖ്യാപിച്ചുകൊണ്ട് വരും കാലങ്ങളിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ ഇടപെടലുകളും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ ആസൂത്രണം ചെയ്യന്നതായി പുതിയ ഭരണസമിതി അറിയിച്ചു.


Read Previous

മലബാര്‍ രുചിയും, കലയും ഒരുമിച്ച മിഠായിത്തെരുവ് റിയാദില്‍ ശ്രദ്ധേയമായി

Read Next

ബുക്ക് ബ്ലൂം 500′: പുസ്തകങ്ങളുടെ പ്രകാശന വിസ്മയം തീർക്കാൻ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »