ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവർത്തിച്ച് വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍റെ 2026 വര്‍ഷത്തിലേക്കുള്ള പുതിയ നിർവാഹക സമിതി ടീം നിലവിൽ വന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ, നൂതന രീതിയിൽ ക്രമീകരിച്ച ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്‍റായി അന്‍വര്‍ സാദത്ത് കാത്താണ്ടി, ജനറല്‍ സെക്രട്ടറിയായി ഷമീര്‍ തീക്കൂക്കില്‍, ട്രഷററായി മുഹമ്മദ് നജാഫ് തീക്കൂക്കില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, അഫ്താബ് അമ്പിലായില്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും അബ്ദുൽ ഖാദര്‍ മോച്ചേരി, മുഹമ്മദ് മുസവ്വിര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
അഷ്‌റഫ് കോമത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം നിലവിലെ പ്രസിഡണ്ട് തന്‍വീര്‍ ഹാഷിം ഉത്ഘാടനം ചെയ്തു. സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയ ഡോകുമെന്‍ററി അംഗങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. 2025 വര്‍ഷത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കിലും സാമ്പത്തിക റിപ്പോർട്ട് നജാഫ് തീക്കൂക്കിലും അവതരിപ്പിച്ചു.
വരണാധികാരി ഇസ്മയില്‍ അല്‍-ഖലാഫിന്‍റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമിതി അംഗങ്ങള്‍ ഒന്നിച്ച് സത്യവാചകം ഏറ്റുചൊല്ലി സ്ഥാനമേറ്റെടുത്തു. മുഹമ്മദ് ഷഫീഖ് പി പി യുടെ നന്ദി പ്രകാശനത്തോടെ ജനറൽ ബോഡി യോഗം പിരിഞ്ഞു.
