Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാസർ നാഷ്‌കോയുടെ ചെറുകഥ സമാഹാരമായ “മൂന്നാമൂഴം”പ്രകാശനം ചെയ്തു


തിരുവനന്തപുരം:: കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ( KLIBF) റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവ കാരുണ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന നാസര്‍ നാഷ്‌കോയുടെ ചെറുകഥ സമാഹാരമായ “മൂന്നാമൂഴം”പ്രകാശനം ചെയ്തു.

2026 ജനുവരി 12 നു നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായ പ്രസിദ്ധ സാഹിത്യകാരി അബ്ദിയ ഷെഫീന സമർപ്പിച്ച പുസ്തകം ബഹുമാനപെട്ട നിയമസഭാ എം എൽ എ നൗഷാദ് ആദ്യപ്രതി റിയാദിന്റെ സാഹിത്യകാരി സബീന എം സാലിക്ക് കൈമാറികൊണ്ടു പ്രകാശന കർമ്മം നിർവഹിച്ചു.

ഹരിതം പബ്ലിഷേഴ്‌സ് സ്ഥാപകന്‍ പ്രതാപന്‍ തായാട്ട്  അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീ അബ്ദുൽ കലാം, മുഹമ്മദ് സാലി മൂസ , ബിജു രാജു സുരേന്ദ്രൻ, ശ്രീമതി സീത അമ്മാൾ , ഡോക്ടർ എസ് രാജശേഖരൻ , ഷാക്കീർ ഹുസൈൻ നഗരൂർ, നജിയ തുടങ്ങിയവർ ആശംസകൾ നേർന്നു. നന്ദി പ്രകാശനം സാഹിത്യ കാരി അനിത ദിവോദയം നിർവഹിച്ചു.പേമാരിയിൽ മുങ്ങി പ്രളയത്തിൽ  അകപ്പെട്ട് പോയ ഒരു ദിവസം ദുബായിലും അജ്മാനിലും ഉണ്ടായി. അന്ന് അവരുടെ രക്ഷക്കായി ഓടിയെത്തിയ 

മലയാളി കൂട്ടായ്മയുടെ ശക്തി നേരിൽ കണ്ടു പകർത്തിയ കഥയിലൂടെ തുടങ്ങി,അന്ധ വിശ്വാസ ത്തിന്റെ ഏടുകൾ വലിച്ചെറിഞ്ഞു കരിമ്പൂച്ചയെ വളർത്തി കരിമ്പൂച്ചയെ സ്നേഹിച്ച  കഥയും കലാലയ സഹൃദവും,  ഒരു കാലത്തെ ബോബെ നഗരത്തിലെ വേശ്യകളും അധോലോക നായകന്മാരും വിദ്യാർ ത്ഥികളുടെ പഴയതും പുതിയതുമായ പ്രണയവും ഇലക്ഷൻ കാലത്ത് വികസന വിഷയങ്ങൾ ഒഴിവാക്കി പീഡന കഥകളും അമ്പല മോഷണ കഥകളും അവതരിപ്പിച്ചു വോട്ട് പിടിക്കുന്ന നേതാക്കളുടെ തന്ത്രം പരോക്ഷമായി ചൂണ്ടിക്കാട്ടി 

ഭാരതം നേരിടുന്ന ആധുനിക ഡാറ്റ ഭീക്ഷണിയായ ആര് വോട്ട് ചെയ്യണമെന്നും, വോട്ട് ചെയ്താൽ ആർക്ക് എവിടെ എത്തണമെന്നും തീരുമാനിക്കുന്ന ഡാറ്റാ തന്ത്രത്തെ ഡാറ്റാ കൊണ്ടു നേരിടാൻ ഉയർന്നു എഴുന്നേൽക്കുന്ന യുവാക്കളുടെ കഥ പറഞ്ഞു, അവസാനിക്കുന്ന ഒരു ചെറു കഥാ സമാഹാരമാണ്  “മൂന്നാമൂഴം”


Read Previous

മതം- വികസനം’: സംസ്കൃതി ചര്‍ച്ച സംഗമം നടത്തി

Read Next

മലപ്പുറത്തെ ലീഗ് ജനപ്രതിനിധികളില്‍ 153 പേര്‍ അമുസ്ലീങ്ങള്‍’; ചില ചൊറിയന്‍മാരുടെ ചൊറിച്ചില്‍ തീര്‍ക്കാന്‍ പറഞ്ഞെന്നേ ഉള്ളൂ. കണക്കുകളുമായി വിഎസ് ജോയ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »