Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്‍റെ കൈകൾ വിറയ്ക്കുന്നു, ദാമ്പത്യം നഷ്‌ട്ടപ്പെട്ടതായി തോന്നുന്നു’; ദുര്‍ഗ കൃഷ്‌ണ


മലയാളികളുടെ ഇഷ്‌ട താരമാണ് ദുര്‍ഗ കൃഷ്‌ണ. സിനിമകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്‍റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളായ വിവാഹവും ഗര്‍ഭധാരണവും പ്രസവുമെല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ നടി പങ്കുവച്ച ഒരു കുറിപ്പ് ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. പ്രസവാനന്തരമുള്ള തന്‍റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ദുർ​ഗ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ഗർഭകാലത്ത് തന്നെ പൊന്നുപോലെ നോക്കിയിരുന്ന പങ്കാളി ഇപ്പോൾ തന്നെ കാണുന്നില്ലെന്നും അദ്ദേഹം കേവലം ഒരു ‘കോ-പാരന്‍റെ’ മാത്രമായി മാറിയെന്നും ദുർഗ പറയുന്നു. അദ്ദേഹം കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുമ്പോൾ താൻ അവിടെ ഒന്നുമല്ലാതായി തീർന്നതു പോലെ അനുഭവപ്പെടുന്നുവെന്നും ദുർ​ഗ കുറിച്ചു.

കുഞ്ഞിനോടുള്ള സ്നേഹക്കൂടുതലിനിടയിലും നടിയുടെ വിഷമം പങ്കുവച്ചുകൊണ്ടുള്ള ഈ വെളിപ്പെടുത്തൽ ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.

പ്രസവശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസികാസ്വസ്ഥതകളെക്കുറിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പലരും മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയിൽ നിന്ന് ഇത്തരം വെളിപ്പെടുത്തലുകൾ വളരെ കുറവാണ്.

ദുര്‍ഗാ കൃഷ്‌ണ പങ്കുവച്ച കുറിപ്പ്

നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?’ എന്ന ഹൃദയഭേദകമായ ചോദ്യത്തോടെയാണ് ദുർഗ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.

‘‘നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്: എന്‍റെ കുഞ്ഞിനോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമാണ്, പക്ഷേ പുറമെനിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത അത്ര ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്.

സത്യം പറഞ്ഞാൽ, എനിക്ക് എന്‍റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു ‘കോ-പാരന്റിനെ’ (കുഞ്ഞിനെ നോക്കാൻ കൂടെയുള്ള ഒരാൾ) മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ അത്രയധികം പരിചരിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു; പകരം കുഞ്ഞിനെ മാത്രം കാണാൻ കഴിയുന്ന ഒരാളായി അദ്ദേഹം മാറി. അവിടെ ഞാൻ അദൃശ്യയായി തീർന്നു.

എന്റെ കരിയർ, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ, രാത്രിയുടെ നിശബ്ദതയിൽ ഉണർന്നിരിക്കുന്നത് ഞാനാണ്. എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എന്റെ ഉത്തരവാദി ത്തങ്ങൾ മാറുക മാത്രമല്ല ചെയ്തത്; എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു.”, ദുർഗ കൃഷ്ണ കുറിച്ചു.

2021-ലായിരുന്നു ദുർഗയും അർജുൻ രവീന്ദ്രനും വിവാഹിതരായത്. 2025 നവംബറിലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തിയ ‘വിമാനം’ എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്‌ണ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

‘ഉടൽ’, ‘പ്രേതം 2’, ‘കുട്ടിമാമ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷം ചെയ്‌തു. 2024-ൽ പുറത്തിറങ്ങിയ ‘തങ്കമണി’യിലാണ് ദുർഗ ഒടുവില്‍ വേഷമിട്ടത്. മോഹൻലാൽ ചിത്രം ‘റാം’ ആണ് ദുർഗയുടെ ഇനി പുറത്തിറങ്ങാനുള്ള പ്രധാന സിനിമ.


Read Previous

വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശര്‍മ; കിവീസിനെതിരെ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ

Read Next

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »