Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് സലഫി മദ്രസ ‘മെഹ്ഫിൽ 2K-26’ ജനുവരി 30 വെള്ളിയാഴ്ച നടക്കും



റിയാദ്: മൂന്നര പതിറ്റാണ്ടിലധികമായി ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ ആർട്സ് ഫെസ്റ്റ് ‘മെഹ്ഫിൽ 2k-26’ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചെറിയൊരു ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വൈവിധ്യ മാർന്ന കലാപരിപാടികൾ അരങ്ങേറും. സമുഹത്തിൽ നിലനിൽക്കുന്ന അധാർമ്മിതകൾകെ തിരയുള്ള ഒരു തൗഹീദി വിളമ്പരമായിരിക്കും മെഹ്ഫിൽ 2k26 എന്ന് സംഘടകർ അറിയിച്ചു.ജനുവരി 30 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പരിപാടി ആരംഭിക്കും.ഉദ്‌ഘാടന സമ്മേളത്തിൽ റിയാദിലെ മത സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. നമ്മുടെ മക്കൾ നാം അറിയേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി ഉനൈസ് പാപിനിശ്ശേരി സംവദിക്കും. കേരള നദ്‌വത്തുൽ മുജാഹിദീൻ മദ്രസ പൊതുപരീ ക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. വട്ടപ്പാട്ട്, കോൽക്കളി, ദഫ്, ഒപ്പന, സൗദി കൾച്ചറൽ ഡാൻസ്, ടേബിൾ കൊളോക്കിയം തുടങ്ങിയ ഇനങ്ങളിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ 1992-ൽ ആരംഭിച്ച മദ്രസയിൽ നിന്ന് ഇതിനോടകം അയ്യായിരത്തിലധികം വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട് .മികച്ച അധ്യാപകരുടെ സേവനം സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും മദ്രസയില്‍ ലഭ്യമാണ് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും ടീനേജ് പ്രായക്കാർക്കുള്ള പ്രത്യേക മതപഠന കോഴ്സും സലഫി മദ്രസയില്‍ നടന്നുവരുന്നാതായി ഭാരവാഹികള്‍ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻ്റർ ജനറൽ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി , വൈസ് പ്രസിഡന്റ്‌ നൗഷാദ് അലി കോഴിക്കോട്, ട്രഷറർ അബ്ദുസ്സലാം ബുസ്താനി , സലഫി മദ്രസ പ്രിൻസിപ്പൽ അംജദ് അൻവാരി , മദ്രസ മാനേജർ അബ്ദു വഹാബ് പാലത്തിങ്കൽ , ഫൈസൽ കുനിയിൽ , ഇഖ്ബാൽ വേങ്ങര പി ടി എ പ്രസിഡണ്ട് മഹ്റൂഫ്, ട്രഷറർ നൗഫൽ കുനിയിൽ,മെഹ്ഫിൽ കൺവീനർ ഫർഹാൻ കാരക്കുന്ന് , സ്റ്റാഫ് സെക്രട്ടറി ബാസിൽ പുളിക്കൽ, നിസാർ അരീക്കോട് ,സിബ്ഗത്തുല്ല തെയ്യാല, അസീൽ പുളിക്കൽ,വാജിദ് ചെറുമുക്ക്,ഇസ്മായിൽ മമ്പുറം,വാജിദ് കരിപ്പൂർ, മുജീബ് ഒതായി എന്നിവർ പങ്കെടുത്തു.


Read Previous

സ്ത്രീകളുടെ അമിത സ്വാതന്ത്ര്യം സമൂഹത്തിന് ദോഷം; ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമ’

Read Next

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »