ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ഫോർക സ്ഥാപക ചെയർമാനും മുഖ്യ രക്ഷാധി കാരിയുമായ നാസർ കാരന്തൂരിന് ഫോർക റിയാദ് സ്വീകരണം നൽകി. മലാസ് ചെറീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സ്വീകരണ യോഗം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ദേശങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ സൗന്ദര്യവും ഊഷ്മളതയും ആവോളം ആസ്വദിക്കു വാനുള്ള അവസരങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഫോർക റിയാദ് നൽകുന്ന ശ്രമങ്ങളെ ശിഹാബ് കൊട്ടുകാട് അഭിനന്ദിച്ചു. നാട്ടില്‍ നടക്കുന്ന വിഭാഗിയ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ ഫോര്‍ക പോലെയുള്ള പൊതുവേദി ഒരുമയുടെ സ്നേഹസന്ദേശ ക്യാമ്പയിന് സംഘടി പ്പിക്കണമെന്നും റിയാദിലെ പ്രവാസി സമൂഹത്തിന് ഫോർക്കയുടെ പ്രവർത്തനങ്ങൾ ഒരു മാർഗ ദീപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോർക ആക്ടിംഗ് കൺവീനർ അലക്സ് കൊട്ടാരക്കര സ്വാഗതവും, ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അലി ആലുവ,സെയ്ഫ് കായംകുളം, ഫോർക വൈസ് ചെയർമാൻമാരായ ജയൻ കൊടുങ്ങല്ലൂർ, സെയ്ഫ് കൂട്ടുങ്ങൽ, കരീം കനാംപുറം. ഫോർക ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി, കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, മീഡിയ കൺവീനർ വിനോദ് കൃഷ്ണ, എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വലപ്പാട്, മജീദ് മൈത്രി, മുഹമ്മദ് ഖാൻ, ഷാജഹാൻ ചാവക്കാട്, മുസ്തഫ എടത്താട്ടുകര എന്നിവർ ആശംസകൾ നേർന്നു.
സ്നേഹം കൊണ്ടും പരസ്പര സഹായം കൊണ്ടും മലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്താൽ തുടക്കം കുറിച്ച ഫോർക അതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർണ അർഥത്തിൽ ഉൾ ക്കൊണ്ട് മുന്നോട്ട് പോകുന്നത് ഏറെ സന്തോഷം നൽകുന്നു എന്ന് മറുപടി പ്രസംഗത്തിൽ നാസർ കാരന്തൂർ പറഞ്ഞു. ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഫോർക്കക്ക് വേണ്ടി നാസർ കാരന്തൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
