Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കിറ്റെക്‌സ് എംഡി എൻഡിഎയിൽ ചേർന്നത് ഇഡിയെ ഭയന്ന്’;   റോയിയുടെ  മരണത്തിൽ  ജുഡീഷ്യൽ  അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി


തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ അദ്ധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്‌ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്‌ഡിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായി. രണ്ട് സാക്ഷികൾ വേണമെന്നുള്ളത് പാലിച്ചിട്ടില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്‌തമല്ല. ആവശ്യമായ എല്ലാ രേഖകളും നൽകിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റോയ് പറഞ്ഞതായി കുടുംബം പറയുന്നു. ഇത് ഏറെ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

അതിനിടെ സി ജെ റോയിയുടെ മരണം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കിറ്റെക്‌സ് എംഡിയും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി20 പാർട്ടിയുടെ പ്രസിഡന്റുമായ ആൾ എൻഡിഎയിൽ ചേർന്നു. ഇത് ഇഡി പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണെന്നുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് ഹൈബി ഈഡന്റെ അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിക്കുന്നു.


Read Previous

ബലൂചിസ്ഥാനിൽ ചാവേറുകളായി പൊട്ടിത്തെറിച്ചത് യുവതികൾ; ചിത്രം പുറത്തുവിട്ട് തീവ്രവാദ സംഘടന

Read Next

‘ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »