Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരി ച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയില്‍ എത്തിയ എം മുരളി 1991 ല്‍ ആണ് ആദ്യമായി വിജയിക്കുന്നത്. 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും എം മുരളി വിജയിച്ചു. 2011 ല്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം ജി സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗം, കെ എസ് ഇ ബി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് ഡയറക്ടര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോ ലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.


Read Previous

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

Read Next

‘അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ‘പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »