Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി


ന്യൂഡല്‍ഹി : കരസേനാ മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ( എം എം നരവനെ) ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ. പുസ്തകത്തിന്റെ പിഡിഎഫും പുറത്തു വിട്ടിട്ടില്ലെന്നും പെന്‍ഗ്വിന്‍ ബുക്‌സ് വ്യക്തമാക്കി. പുസ്തകത്തിന്റെ അനധികൃത കോപ്പികള്‍ വ്യാപകമായി പ്രചരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്റെ വിശദീകരണം.

ഇന്ത്യന്‍ ആര്‍മി മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മ്മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കുന്നു. അച്ചടിച്ചോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.’ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രിന്റ്, ഡിജിറ്റല്‍, പിഡിഎഫ്, അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോര്‍മാറ്റില്‍, ഓണ്‍ലൈനിലോ ഓഫ്ലൈനി ലോ, ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ പുസ്തകത്തിന്റെ ഏതൊരു പകര്‍പ്പും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനമാണ്. അത് ഉടനടി നിര്‍ത്തലാക്കണം.’ പെന്‍ഗ്വിന്‍ കമ്പനി മുന്നറിയിപ്പു നല്‍കി. ഇത്തരത്തില്‍ അനധികൃതമായി പ്രചരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനറല്‍ എം എം നരവനെയുടെ പുസ്തകം പ്രചരിപ്പിച്ചതില്‍ ഗൂഢാലോചന ആരോപിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് വിവിധ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പ്രീപ്രിന്റ് കോപ്പി യാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അതിനിടെ, ജനറല്‍ എം എം നരവനെയുടെ പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് ലോക്‌സഭ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നുകില്‍ പ്രസാധകരോ, അല്ലെങ്കില്‍ ജനറല്‍ നരവനെയോ കള്ളം പറയുകയാണ്. രാഹുല്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, ജനറല്‍ നരവനെയുടെ 2023 ലെ പുസ്തകവുമായി ബന്ധപ്പെട്ട എക്‌സ് പോസ്റ്റും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഹലോ സുഹൃത്തുക്കളേ, എന്റെ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. ലിങ്ക് പിന്തുടരുക. വായിക്കുന്നതില്‍ സന്തോഷം, ജയ് ഹിന്ദ്. ഇതാണ് ജനറല്‍ നരവാനെ നടത്തിയ ട്വീറ്റ്. ജനറല്‍ നരവനെ കള്ളം പറയുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പ്രധാധകരായ പെന്‍ഗ്വിന്‍ പറയുന്നത് പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല എന്നാണ്. എന്നാല്‍ പുസ്തകം ആമസോണില്‍ ലഭ്യമാണ്. ജനറല്‍ നരവനെ 2023-ല്‍ ‘ദയവായി എന്റെ പുസ്തകം വാങ്ങൂ’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. പെന്‍ഗ്വിനേക്കാള്‍ നരവനെയെ ഞാന്‍ വിശ്വസിക്കുന്നു. രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.


Read Previous

പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’

Read Next

ഗൃഹ സമ്പര്‍ക്കം പാളി; ഇഴഞ്ഞിഴഞ്ഞ് നവകേരള സര്‍വേ; താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമെന്ന് സിപിഎം വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »