Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാഹിറുൽ ഖുർആൻ – മിറാകിൾ കോൺവൊക്കേഷൻ


റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻററിന് കീഴിൽ വ്യവസ്ഥാപിതമായി നടക്കുന്ന മാഹിറുൽ ഖുർആൻ അക്കാഢമിയിൽ നിന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ നറുക്കണക്കിന് –ഹാഫിളുകൾ പഠനം പൂർ ത്തിയാക്കി പുറത്തിറങ്ങിയതായി ഡയറക്ടർ അബ്ദുൽ ഖയ്യം ബുസ്താനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഊദീ അറേബ്യയിലെ ബത്ത്ഹ,റൌള എന്നി ഏരിയാകളിലാണ് ഇതിൻറെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷം കൊണ്ട് മാത്രം ഖുർആൻ മന:പാഠമാക്കുന്ന നവീനമായ സിലബസ്സ്, മാത്രമല്ല, മുപ്പത് ജുസ്ഉകളിലെ ഏതേത് ആയത്തുകളുടെയും,പദങ്ങളുടെയും അർത്ഥം,സാരാംശം,വ്യാഖ്യാനം, പൊരുൾ എന്നിവ മാഹിറുകളായ ഹാഫിളുകൾക്ക് കമ്പ്യൂട്ടർ മെമ്മറികളെ അതിശയിപ്പിക്കും വേഗ ത്തിൽ ഉത്തരം പറയാനുള്ള കഴിവു നേടിയവരായി മാറിയെന്ന് . പ്രാവീണ്യരും,പ്രത്യേക പരിശീലനം നേടിയ വരുമായ അദ്യാപകരുടെ ശിക്ഷണം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ക്ളാസ് റൂമുകൾ നവീനമായ ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്ന പാഠ്യപദ്ധതി എന്നിവ മാഹിറുൽ ഖുർആൻ കോഴ്സിനെ വ്യതിരിക്തമാക്കുന്ന മറ്റു ഘടകങ്ങളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കോഴ്സ് ഏറ്റെടുത്തു കഴിഞ്ഞു.

2026 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം നാലുമാണി മുതൽ ഈ വർഷത്തെ അമ്പത്തി ഒന്ന് മാഹിറുകളായ ഹാഫിളുകളെ ആദരിക്കുന്ന കോൺവൊക്കേഷൻ (വാർഷിക ബിരുദ ദാന സമ്മേളനം നടക്കും. റിയാദിലെ അന്നഹ്ള ഡിസ്ട്രിക്കിലെ അമാകിൻ പാലസ്സിലാണ് സമ്മേളനത്തിന് തിരശീല ഉയരുക.നാലു മണിക്ക് പ്രധാന സെഷൻ ആരംഭിക്കും. രാത്രി പത്ത് മണിവരെ സമ്മേളനം നീണ്ടു നിൽക്കും.

ആയിരത്തിലധികം ശ്രോതാക്കളെ ഉൾക്കൊള്ളുന്ന പ്രധാന ഓഢിറ്റോറിയത്തിൽ നാലുമണിക്ക് നടക്കുന്ന മിറാക്കിൾ സെഷൻ-ഹാഫിളുകളുടെ നിപുണതയും വൈവിധ്യമായ കഴിവുകളും വിളച്ചോതുന്നതായി രിക്കും. ഖുർആൻ വചനങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ട് മാഹിറുൽ ഖുർആൻ ഹാഫിളുകളുമായി സംവദിക്കാൻ സദസ്യർക്ക് അവസരം ഒരുക്കിയിട്ടുണ്ട്.ചോദ്യ ശരങ്ങളിൽ ഉത്തരം പറയാനാവാത്ത ചോദ്യകർത്താവായ സദസ്യർക്ക് സമ്മാനം നേടാനുള്ള അപൂർവ്വ വേദിയായിരിക്കും സാക്ഷ്യം വഹി ക്കുക. മാഹിറുൽ ഖുർആൻ ഹാഫിളുകളുടെ മാതാക്കളെ പ്രകാശിത കിരീടം നൽകി വേദിയിൽ ആദരിക്കും.

സനദ് ദാന സമ്മേളനം വീക്ഷിക്കുന്നതിനും ദൃക്സാക്ഷികളാകുന്നതിനും അൽ മക്നൂൻ- തഹീഫീളുൽ ഖുർആൻ സൊസൈറ്റിഭാരവാഹികളും,ദഅവാ സെൻറർ മേധാവികളും,ഔദ്യോഗിക രംഗത്തെ പ്രമുഖ രും വിശിഷ്ഠാഥിതികളായി സംബന്ധിക്കും.റിയാദ് മീഡിയാ ഫോറം പ്രതിനിധികളും സാമൂഹിക- സാംസ്കാരിക നവോത്ഥാന നേതാക്കളും പ്രോഗ്രാമിൽ പങ്കെടുക്കും.

2026-27 അദ്യയന വർഷത്തേക്ക് മാഹിറുൽ ഖുർആൻ കോഴ്സിൽ കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കു ന്നവർക്കുള്ള നടപടിക്രമങ്ങളും അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ വെബ്സൈറ്റായ (mahirulquran.org), താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. (+966 50 746 2528) മാഹിറുൽ ഖുർആൻ-മിറാകിൾ കോൺവൊക്കേഷൻ -2026 ദൃക്സാക്ഷികളാകാൻ എത്തുന്ന മുഴുവൻ ആളുകൾക്കും എല്ലാ സൌകര്യങ്ങളും ഒരു ക്കിയിട്ടുണ്ടെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ ഭാര വാഹികളായ, അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി എന്നിവർ പത്രക്കുറിപ്പിൽ അറി യിച്ചു.

അബ്ദുൽ ജലീൽ കോഴിക്കോട്,അബ്ദുൽ വഹാബ് പാലത്തിങ്കൽ,അബ്ദുറസാഖ് എടക്കര,അബ്ദുന്നാസർ സാഹിബ്,സഈദ് തൃഷൂർ,നൌഷാദ് അലി കോഴിക്കോട്,ഫൈസൽ കൊളക്കോ ടൻ,ഫറാസ്-റൌള, ഹാഫിസ് ഫർഹാൻ ഇസ് ലാഹീ,ഹാഫിസ്,മുഹമ്മദ് റാശിക്,അംജദ് കുനിയിൽ, അഷ്റഫ് സയ്യിദ് തിരുവനന്തപുരം,കബീർ ആലുവ,അഹ്മദ് കബീർ പൂനൂർ,ഷസുദ്ദീൻ പുനലൂർ, മുജീബ് അലി തൊ ടികപ്പുലം,ഹാഫിസ് നാജില്,വജിദ് ചെറുമുക്ക,ഇഖ്ബാൽ വേങ്ങര,മുഹമ്മദ് സഹിൽ തുടങ്ങിയവർ മേൽനോട്ടം വഹിക്കുന്ന വിപുലമായ സംഘാടക സമിതി സനദ് ദാന സമ്മേളനത്തിന് നേതൃത്വം നൽകും.


Read Previous

ഗൃഹ സമ്പര്‍ക്കം പാളി; ഇഴഞ്ഞിഴഞ്ഞ് നവകേരള സര്‍വേ; താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമെന്ന് സിപിഎം വിലയിരുത്തല്‍

Read Next

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »