ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സ്വാന്തന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന എറണാകുളം നെല്ലിക്കുഴിയിലുള്ള (കോതമംഗലം) പീസ് വാലിയുടെ റിയാദ് ചാപ്റ്റർ രൂപീകരിച്ചു. ജീവകാരുണ്ണ്യ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപിപ്പിക്കുകയും, പ്രവാസി സമൂഹത്തിന്റെ സഹകരണത്തിൽ വിവിധ സേവന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ചാപ്റ്റർ രൂപീകരിച്ചത്. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പീസ് വാലി ചെയർമാൻ പിഎം അബൂബക്കർ, കോർഡിനേറ്റർ സാബിത് ഉമർ, ഷംസുദീൻ നദ്‌വി, മുഹമ്മദ് റഫീഖ് എന്നിവർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.
ഭാരവാഹികളായി ഷിയാസ് കോട്ടയിൽ (പ്രസിഡൻറ്), സെയ്ഫ് കൂട്ടുങ്കൽ (ജനറൽ സെക്രട്ടറി), അമീർ കൊപ്പറമ്പിൽ (ട്രഷറർ), അലി തട്ടുപറമ്പിൽ, മുഹമ്മദാലി മരോട്ടിക്കൽ (വൈസ് പ്രസിഡൻറുമാർ), നിഷാദ് ചെറുവട്ടൂർ, ഷൈജു പച്ച (ജോയിൻറ് സെക്രട്ടറിമാർ), മുഹമ്മദ് സഹൽ (ജോയിന്റ് ട്രഷറർ), കരീം കാനാമ്പുറം (ചീഫ് കോർഡിനേറ്റർ), മുജീബ് മൂലയിൽ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
റിയാദിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപീകരിച്ചു. ഉപദേശക സമിതി ചെയർമാനായി ഷിഹാബ് കൊട്ടുകാടും, മെമ്പർമാരായി റഹ്മാൻ മുനമ്പത്ത്, അലി ആലുവ, ജയൻ കൊടുങ്ങല്ലൂർ, ഡെന്നി കൈപ്പനാനി, ജോയ് ചാക്കോ, അഷറഫ് മൂവാറ്റു പുഴ, ഉസ്മാൻ പരീത് എന്നിവരെയും തിരഞ്ഞെടുത്തു.
നിര്‍വ്വാഹക സമിതിയിലേക്ക് ഷുക്കൂർ ആലുവ, മുഹമ്മദ് ഉവൈസ്, സലാം പെരുമ്പാവൂർ, ജോയ്സ് പോൾ, ജൂബി ലൂക്കോസ്, സുഭാഷ് അമ്പാട്ട്, അമീർ കാക്കനാട്, അംജദ് അലി, അനസ് കായംകുളം, ജസീർ കോതമംഗലം, ഹരി കായംകുളം, സാജു ദേവസ്സി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, നിഹാസ് പാനൂർ, നിസാർ കൊച്ചിൻ, റിജോ ഡൊമിനിക്കോസ്, റിജോഷ് കടലുണ്ടി, താജുദ്ദീൻ, സെയ്ഫ് കായംകുളം, ഡൊമിനിക് സാവിയോ, ഷെമീർ ചെറുവട്ടൂർ, ഷിഹാബുദ്ദീൻ ഹെൽപ്‌ലൈൻ ഗ്രൂപ്പ്, റിയാസ് CK ഗ്രൂപ്പ് എന്നിവരെ തിരഞ്ഞെടുത്തു.
