ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റമദാൻ മാസത്തെ കൂടുതൽ ആവേശകരമാക്കുന്ന വമ്പിച്ച സമ്മാനാവസരങ്ങളുമായി മാർക്ക് & സേവ് ഹൈപ്പർമാർക്കറ്റ് പുതിയ പ്രമോഷണൽ ക്യാംപെയ്ൻ “ഗോൾഡ് ’എൻ ഡ്രൈവ്” ആരംഭിച്ചു. 2026 ഫെബ്രുവരി 10 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന പ്രത്യേക ക്യാംപെയ്ൻ, റമദാൻ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതിനാണ് പ്രമോഷണൽ ക്യാംപെയ്ൻ “ഗോൾഡ് ’എൻ ഡ്രൈവ്” സംഘടിപ്പിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് വക്താക്കള് റിയാദില് നടത്തിയ വാര്ത്താസമ്മേളനത്തില് പറഞ്ഞു.
പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്ക്ക് വമ്പിച്ച സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കി യിരിക്കുന്നത്. നാല് ടൊയോട്ട അർബൻ ക്രൂയിസർ കാറുകൾ, നൂറ് പേര്1ക്ക് 1 ഗ്രാം ഗോൾഡ് കോയിൻ നേടുന്നതിനുള്ള അവസരങ്ങള്, എട്ട് ഐഫോൺ 17 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ, ക്യാംപെയ്ൻ കാലയളവിൽ നിശ്ചിത ദിവസങ്ങളിൽ ലക്കി ഡ്രോകൾ സംഘടിപ്പിക്കും. ആദ്യ ലക്കി ഡ്രോ മാർച്ച് 5-ന് നടക്കും. ഏപ്രിൽ 10-ന് നടക്കുന്ന മെഗാ ഡ്രോയിൽ പ്രധാന സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് വെക്തമാക്കി
അൽ ഖോബാർ, ഫ്ലാമിംഗോ പാർക്ക്, അൽ ഹസ, ഖുറൈസ് മാൾ എന്നിവിടങ്ങളിലുള്ള മാർക്ക് & സേവ് ശാഖകളിൽ പ്രമോഷൻ കാലയളവിൽ ഷോപ്പിംഗ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫറിൽ പങ്കെടുക്കാം.
“Your Savings, Your Hypermarket” എന്ന ബ്രാൻഡ് വാഗ്ദാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച വിലയും കൂടുതൽ ആനുകൂല്യങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രമോഷൻ എന്ന് സൗദി റീജിയൺ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട് അറിയിച്ചു. ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കുകയും റമദാൻ ഷോപ്പിംഗ് അനുഭവം കൂടുതൽ സന്തോഷകരവും ലാഭകരവുമായി മാറ്റുകയും ചെയ്യുന്നതാണ് ഈ ക്യാംപെയ്ൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്ക് & സേവ് ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേക റമദാൻ ഓഫറുകളോടെ റമദാൻ ആവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും മികച്ച വിലയിൽ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതിനൊപ്പം, കൂടുതൽ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സർപ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാ ണെന്ന് സൗദി റീജിയൻ ബയിംഗ് ഹെഡ് അഷ്റഫ് പുതുപ്പള്ളി അറിയിച്ചു. റമദാൻ കാലയളവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനുമാണ് ഈ പ്രത്യേക ഒരുക്കങ്ങൾ നടത്തിയിരി ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാര്ത്താസമ്മേളനത്തില്സൗദി റീജിയണല് ഒപേറേഷന് ഹെഡ് അനീസ് മക്ക, സൗദി റീജിയന് ബയിംഗ് ഹെഡ് അഷറഫ് പുതുപള്ളി, ഫ്ലമിംഗോ പാര്ക്ക് സ്റ്റോര് മാനേജര് മുസ്തഫ, സ്റ്റോര് മാനേജര് തലാല് അല്ഹര്ബി. എഫ് എം സി ജി ബയര് റoഷീദ് എന്നിവര് പങ്കെടുത്തു
