Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിലങ്ങാട് പുനരധിവാസം:കോഴിക്കോടൻസ് റിയാദ് നിര്‍മിച്ച വീട് ഫെബ്രുവരി 14ന് കൈമാറും


റിയാദ്: വിലങ്ങാട് പ്രകൃതിദുരന്തത്തോടനുബന്ധിച്ച് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യ വീട് നാളെ ബന്ധപ്പെട്ട കുടുംബത്തിന് കൈമാറും. ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വിലങ്ങാട് നടക്കുന്ന ചടങ്ങിൽ ബഹു എം പി ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ വീടിൻ്റെ താക്കോൽ കോഴി ക്കോടൻസ് പ്രതിനിധികൾ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, മറ്റു സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.

റിയാദ് പ്രവാസി സമൂഹത്തിന് തീർത്തും അഭിമാനിക്കാൻ വക നൽകുന്നതാണ് കോഴിക്കോടൻസിൻറെ ഈ പദ്ധതി. ദുരന്തത്തിൽപെട്ട് നാട് ഒന്നടങ്കം സ്തംഭിച്ചുപോയ സന്ദർഭത്തിൽ ദുരന്തഭൂമിയിലേക്ക് നേരിട്ട് സ്വന്തം പ്രതിനിധികളെ അയച്ച് പഠനം നടത്തിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ – സന്നദ്ധ സന്ഘടനകളുടെ ശ്രദ്ധ വിലങ്ങാട് പ്രദേശത്തിന് വേണ്ടത്ര ലഭിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് വിലങ്ങാടിന് ആദ്യ പരിഗണ നൽകിയത്. വയനാട്-വിലങ്ങാട് പ്രദേശത്തേക്ക് ദുരന്ത സമയത്ത് നാട്ടിൽ നിന്നും വിദേശത്തുനിന്നും നിരവധി സഹായപ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും, സമയബന്ധിതമായി ഒരു വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറാൻ സാധിച്ചത്‌ നേട്ടമായി കാണുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ സി ഷാജു, പുനരധിവാസ കമ്മറ്റി കൺവീനർ റാഫി കൊയിലാണ്ടി, ഫൗണ്ടർ മെമ്പറും പദ്ധതി ഉപദേശക സമിതി അംഗവുമായ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ സഹീർ മുഹ്‌യുദ്ദീൻ, കബീർ നല്ലളം എന്നിവർ പങ്കെടുത്തു.


Read Previous

ലേഡി സിങ്കം പ്രഭാവതി അമ്മ’ സ്‌കൂട്ടർ യാത്രക്കാരൻ്റെ ലൈസൻസ് റദ്ദാക്കി, ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

Read Next

സഭയിലെ കണക്കല്ല കോടതിയിലെത്തിയപ്പോള്‍, അയ്യപ്പ സംഗമത്തില്‍ നടന്നത് കോടികളുടെ കൊള്ള’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »