ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന കുടുംബത്തിന് റിയാദ് കോഴിക്കോടൻസിന്റെ കാരുണ്യഹസ്തം. റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട്, നാട്ടുകാരും മത-രാഷ്ട്രീയ-സാമൂഹിക പ്രവർത്തരും ബന്ധുമിത്രാതികളും അയൽവാസികളും ഒത്തുചേർന്ന സന്തോഷാന്തരീക്ഷത്തിൽ ബന്ധപ്പെട്ട കുടുംബത്തിന് കൈമാറി. സ്ഥലം എം. പി. ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ കോഴിക്കോടൻസ് ഭാരവാഹികളായ ചീഫ് ഓർഗനൈസർ കെ. സി. ഷാജു, പുനര ധിവാസ കമ്മറ്റി കൺവീനർ റാഫി കൊയിലാണ്ടി, കോഴിക്കോടൻസ് സ്ഥാപക മെമ്പർമാരായ ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, ഫൈസൽ അഹ്‌മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ മുക്കം, പ്രഷീദ് കൊയിലാണ്ടി എന്നിവർ ചേർന്നാണ് താക്കോൽ കുടുംബത്തെ ഏല്പിച്ചത്.
കോഴിക്കോടൻസ് പ്രവർത്തകരുടെ ഈ മഹനീയ ദൗത്യം മാതൃകാപരവും ശ്ലാഘനീയവുമാണെന്നും ഇതുമായി സഹകരിച്ച എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നുവെന്നും ഷാഫി പറമ്പിൽ എം. പി. പറഞ്ഞു. ഒത്തിരി സന്തോഷത്തോടെയാണ് ഈ ധന്യ നിമിഷത്തിൽ പങ്കുകൊള്ളുന്നതെന്നും എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷെബി സെബാസ്റ്റ്യൻ, ലൗലി ബിജു എടാട്ട്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ. എം. അഭിജിത്, സൽമാ രാജു, ജമാൽ കോരങ്ങാട്ട്, മോഹനൻ പാറക്കടവ്, എൻ.കെ. മുത്തലിബ്, രവീഷ് വളയം, ബവിത്ത് മലോൽ, അനസ് നങ്ങാണ്ടി, വി.കെ. മൂസ, അഷറഫ് കൊറ്റാല, ജോസ് ഇരുപ്പക്കാട്ട്, ഒ. മുനീർ, പി.എസ്. ശശി, ബാലകൃഷ്ണൻ വിലങ്ങാട് തുടങ്ങി മത രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
റിയാദ് പ്രവാസി സമൂഹത്തിന് തീർത്തും അഭിമാനിക്കാൻ വക നൽകുന്നതാണ് കോഴിക്കോടൻസിൻറെ ഈ പദ്ധതി. ദുരന്തത്തിൽപെട്ട് നാട് ഒന്നടങ്കം സ്തംഭിച്ചുപോയ സന്ദർഭത്തിൽ ദുരന്തഭൂമിയിലേക്ക് നേരിട്ട് സ്വന്തം പ്രതിനിധികളെ അയച്ച് പഠനം നടത്തിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ – സന്നദ്ധ സന്ഘടനകളുടെ ശ്രദ്ധ വിലങ്ങാട് പ്രദേശത്തിന് വേണ്ടത്ര ലഭിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് വിലങ്ങാടിന് ആദ്യ പരിഗണ നൽകിയത്. വയനാട്-വിലങ്ങാട് പ്രദേശത്തേക്ക് ദുരന്ത സമയത്ത് നാട്ടിൽനിന്നും വിദേശത്തുനിന്നും നിരവധി സഹായപ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും, സമയബന്ധിത മായി ഒരു വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറാൻ സാധിച്ചത് നേട്ടമായി കാണുന്നുവെന്നും ഈ സാഹചര്യത്തിൽ കോഴിക്കോടൻസിൻറെ വീട് നിർമാണ പൂർത്തീകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
