Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളിക്ക് പുതിയ നേതൃത്വം; ഗഫൂർ ആനമങ്ങാട് പ്രസിഡണ്ട് സുനിൽ കുമാർ സെക്രട്ടറി, മധു ബാലുശ്ശേരി ട്രഷറർ


റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു. 73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിത മായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രൊഫസ്സർ എംഎം നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും, ട്രഷറർ ജോസഫ് ഷാജി വരവ്–ചിലവ് കണക്കുകളും, രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു. 15 ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെപിഎം സാദിഖ്, എംഎം നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

സ്റ്റിയറിംഗ് കമ്മറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശ്ശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, ഷാജി പി.കെ., ജോഷി പെരിഞ്ഞനം.മിനിറ്റ്സ് കമ്മറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്‌മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.പ്രമേയ കമ്മറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ. ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

പുതിയ ഭാരവാഹികൾ പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് വൈസ് പ്രസിഡന്റുമാർ റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ ഷാജി റസാഖ്, രജീഷ് പിണറായി ട്രഷറർ മധു ബാലുശ്ശേരി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ
കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി ഇതുകൂടാതെ ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, ഷാജി കെ.കെ., ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാര നെയും സമ്മേളനം തിരഞ്ഞെടുത്തു.പ്രമേയ കമ്മറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർ ഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെപിഎം സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.


Read Previous

മനം പിടഞ്ഞ നോവോടെ… കുഞ്ഞ് ആലിന് വിട;​ യാത്രയോതി കേരളം

Read Next

അരി കുതിർത്ത് അരയ്ക്കാതെ നല്ല മൃദുലമായ ഉണ്ണിയപ്പം തയ്യാറാക്കാം; വെറും പത്തുമിനിട്ട് മതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »