Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വത്തിക്കാനിൽ അട്ടിമറി നീക്കം: മാർപാപ്പയെ താഴെയിറക്കാൻ സ്റ്റീവ് ബാനൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. എപ്സ്റ്റീന്‍ ഫയലുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍


വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടന്നിരുന്നതായി അമേരിക്കന്‍ നിയമവകുപ്പ് പുറത്തു വിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ വെളിപ്പെടുത്തല്‍. മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്‍ സ്റ്റീവ് ബാനന്‍ ആണ് ഈ ആസൂത്രിത അട്ടിമറിക്ക് ശ്രമം നടത്തിയിരുന്നതെന്നും പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാരമായ നിലപാടുകളോട് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബാനന് യോജിപ്പില്ലായിരുന്നു. അവ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടസമായാണ് ബാനന്‍ കണ്ടിരുന്നത്. അഭയാര്‍ഥി പ്രശ്‌നം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍പാപ്പ സ്വീകരിച്ച ശക്തമായ നിലപാടുകളെ അദേഹം മുന്‍പ് തന്നെ വിമര്‍ശിച്ചിരുന്നു.

2019ല്‍ ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ ആശയ വിനിമയത്തില്‍, മാര്‍പാപ്പയെ താഴെയിറക്കുമെന്ന് ബാനന്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇതിനായി ഒരു ഡോക്യുമെന്ററി നിര്‍മിച്ച് മാര്‍പാപ്പയുടെ പ്രതി ച്ഛായ തകര്‍ക്കാനും അദേഹം പദ്ധതിയിട്ടു. ഇറ്റലിയിലെ ഒരു പുരാതന ആശ്രമം കേന്ദ്രീകരിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ക്കായി ഒരു പരിശീലന കേന്ദ്രം തുടങ്ങാനും ബാനന്‍ ശ്രമിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആശയപരമായി എതിര്‍പ്പുള്ള വത്തിക്കാനിലെ ചില ഉന്നത പുരോഹിത രുമായി ചേര്‍ന്ന് സഭയ്ക്കുള്ളില്‍ ഭിന്നതയുണ്ടാക്കുകയും മാര്‍പാപ്പയെ നിഷ്‌കാസിതനാക്കുകയുമായി രുന്നു ലക്ഷ്യം. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഈ നീക്കം പരാജയപ്പെടുകയായി രുന്നു.


Read Previous

2026 മുതല്‍ വാഹനം വാങ്ങുന്നതില്‍ പുതിയ ട്രെന്‍ഡ്; കണക്കുകളില്‍ വന്‍ കുതിപ്പ്

Read Next

ഹർദിക്കും ബുംറയും തീ തുപ്പി; പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ആറ് സ്പിന്നർമാരെ ഇറക്കിയിട്ടും രക്ഷയില്ല; പാകിസ്ഥാനെ ‘പെട്ടിയിലാക്കി’ ഇന്ത്യൻ ബൗളർമാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »