Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കലാഭവൻ ‘വിന്റർ നൈറ്റ്-2026’ ശ്രദ്ധേയമായി; കലാഭവന്റെ അമരക്കാരൻ ഷാരോൺ ഷെരീഫിന് ഹൃദ്യമായ യാത്രയയപ്പ്



റിയാദ്: പ്രവാസി മലയാളി കലാലോകത്തിന് പുത്തൻ ഉണർവേകി റിയാദ് കലാഭവൻ സംഘടിപ്പിച്ച ‘വിന്റർ നൈറ്റ്-2026’ വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. എക്സിറ്റ് 18-ലെ ഇസ്ത്ര യാനാബേ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ, റിയാദ് കലാഭവന്റെ മുൻ ചെയർമാനും നിലവിലെ പ്രോഗ്രാം ഡയറക്ടറുമായ . ഷാരോൺ ഷെരീഫിന് സംഘടന ഊഷ്മളമായ യാത്രയയപ്പ് നൽകി.

റിയാദിലെ മിമിക്രി, നാടക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഷാരോൺ ഷെരീഫിന് കലാഭവൻ അംഗങ്ങളുടെ സ്നേഹോപഹാരം ചടങ്ങിൽ കൈമാറി. തന്റെ കലാജീവിത ത്തിന് ദീർഘകാലമായി പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും റിയാദിലെ പ്രവാസി സമൂഹത്തിനും അദ്ദേഹം മറുപടി പ്രസംഗത്തിൽ വികാരാധീനനായി നന്ദി രേഖപ്പെടുത്തി.

കലാഭവൻ ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, മുഹമ്മദ് അസീസ്, ഫോര്‍ക ചെയര്‍മാന്‍ റഹുമാൻ മുനമ്പത്ത്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ കലാഭവന്‍ വൈസ് ചെയർമാൻ സിജോയ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഷിബു ജോർജ്, പ്രജീഷ്, മാത്യു രാകേഷ്, ഫഹദ് നീലാഞ്ചേരി, മൻഹജ് അൽ അബീർ, ട്രിവ പ്രതിനിധി നാസ്സർ കല്ലറ, ജീവകാരുണ്യ പ്രവർത്തകൻ ഗഫൂർ കൊയിലാണ്ടി, സാംസ്‌കാരിക പ്രവർത്തകൻ ഷാജി മഠത്തിൽ, ഖാൻ മുഹമ്മദ്, ന്യൂ ഏജ് പ്രതിനിധി വിനോദ് കൃഷ്ണ, കൃപ പ്രതിനിധി സൈഫ് കായംകുളം, സജീർ ചിതറ, ഷാജഹാൻ, ഉണ്ണികൊല്ലം, മുനീർ, നജീബ്, സലിം തലനാട്, രാജീവ് സാഹിബ്, നിഷ പത്തനംതിട്ട, മുന്ന തുടങ്ങിയ പ്രമുഖരും മാധ്യമ പ്രതിനിധികളും സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു.

വ്യത്യസ്തമായ സ്റ്റേജ് പ്രോഗ്രാമുകളാണ് ഈ വർഷത്തെ വിന്റർ നൈറ്റിനെ വേറിട്ടു നിർത്തിയത്. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട ഒപ്പനയും നൃത്തങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണ മായി. തുടർന്ന് ഗാനമേളയും സിനിമാറ്റിക് ഡാൻസുകളും അരങ്ങേറി. വരാനിരിക്കുന്ന റമദാൻ മാസ ത്തിൽ പതിവുപോലെ സംഘടനയുടെ ആഭിമുഖ്യത്തിൽ ‘അത്താഴ വിരുന്ന്’ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


Read Previous

പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന രാജേഷ് നെയ്യന് കേളി യാത്രയയപ്പ് നൽകി

Read Next

കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകി കെഎംസിസി ഇഫ്താർ സംഗമം മലാസ് ലുലു അരീനയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »