Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് പട്ടാമ്പി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; അർഷാദ് പട്ടാമ്പി പ്രസിഡന്റ്, ഷെബിൻ അലി സെക്രട്ടറി



റിയാദ്: പ്രവാസലോകത്തെ ജീവകാരുണ്യ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യ മായ റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി 7-ന് റിയാദിൽ ചേർന്ന പൊതുയോഗത്തിലാണ് സമഗ്രമായ ചർച്ചകൾക്ക് ശേഷം പുതിയ നേതൃത്വത്തിന് രൂപം നൽകിയത്.പുതിയ ഭാരവാഹികൾ:പ്രസിഡന്റ്: അർഷാദ് പട്ടാമ്പി. സെക്രട്ടറി: ഷെബിൻ അലി. ട്രഷറർ: മുനവർ അലി വൈസ് പ്രസിഡന്റുമാർ: ഉനൈസ് പതിയിൽ, ഷഹബാസ് (ഷാമോൻ) ജോയിന്റ് സെക്രട്ടറിമാർ: നജീബ് പട്ടാമ്പി, മുഹമ്മദ് ഷമീം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്ന അഡ്വൈസറി ബോർഡ് ചെയർമാനായി അഫ്സൽ പട്ടാമ്പിയെയും, വൈസ് ചെയർമാനായി ബാബു പി. ഹുസൈനെയും തിരഞ്ഞെടുത്തു.

പ്രവർത്തക സമിതി അംഗങ്ങൾ: അനീസ്, ഫാസിൽ മുനീർ, മുനീർ കെ.ടി., ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീർ സി. അബ്ദുള്ള, അബ്ദുൽ റൗഫ്, ലത്തീഫ്, അസഹർ അലി, ഷാഫി ലിബർട്ടി എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

റിയാദിലെ മലയാളി സമൂഹത്തിനിടയിൽ കുടുംബ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവ കാരുണ്യ സഹായങ്ങൾ എന്നിവയിലൂടെ ദീർഘകാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് പട്ടാമ്പി കൂട്ടായ്മ. പുതിയ നേതൃത്വത്തിന്റെ കീഴിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും, പ്രവാസികൾക്കിടയിലെ ഐക്യവും സഹകരണവും വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് യോഗം വിലയിരുത്തി. പട്ടാമ്പി നിവാസികളുടെ പ്രവാസലോകത്തെ ഈ പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികൾക്ക് പുതിയ കമ്മിറ്റി രൂപം നൽകി.


Read Previous

കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകി കെഎംസിസി ഇഫ്താർ സംഗമം മലാസ് ലുലു അരീനയിൽ.

Read Next

നിയമസഭാ പോരിന് കോൺഗ്രസ് സജ്ജം; 20 മുതൽ വീടുകൾ കയറി പ്രചാരണം തുടങ്ങാൻ കെപിസിസി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »