Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെൻഷൻ തട്ടിയെടുക്കാനായി വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു; കൊലപാതക സാദ്ധ്യത തള്ളി പൊലീസ്


ബെർലിൻ: 100 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി പൊലീസ്. ജർമനിയിലെ ബവേറിയൻ പട്ടണമായ റുമാൻസ്‌ഫെൽഡയിനിലാണ് സംഭവം നടന്നത്.

സ്ത്രീയുടെ 82കാരിയായ മകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. പ്രതിമാസം 1500 യൂറോ (1780 ഡോളർ) പെൻഷൻ മരണപ്പെട്ട സ്ത്രീക്ക് ലഭിച്ചിരുന്നു. ഇത് തുടർന്നും ലഭിക്കുന്നതിനാണ് മകൾ വർഷങ്ങളോളം മൃതദേഹം ഒളിപ്പിച്ചുവച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

1922ൽ ജനിച്ച സോഫിയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. വർഷങ്ങളായി ഇവരുടെ ജന്മദിനത്തിന് ആശംസകളറിയിക്കാൻ റുമാൻസ്‌ഫെൽഡയിലെ മേയർ വെർണർ ട്രോയിബർ ബിൽഡ് വീട്ടിലെത്തുമായിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മേയർ പൊലീസിൽ വിവരമറിയിച്ചതാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയാൻ കാരണമായത്. വീട്ടിലെത്തുമ്പോഴെല്ലാം വാതിൽ അടച്ചിരുന്നുവെന്നും അമ്മയെ കാണാൻ മകൾ ക്രിസ്റ്റ അനുവദിച്ചിരുന്നില്ലെന്നും മേയർ പറയുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ അമ്മ രണ്ട് വർഷം മുമ്പ് ചെക്ക് റിപ്പബ്ലിക്കിൽ വച്ച് മരണപ്പെട്ടതായി ക്രിസ്റ്റ വെളിപ്പെടുത്തുകയായിരുന്നു. പരിശോധനയിൽ സ്ത്രീയുടെ മൃതദേഹം മമ്മിയുടെ രൂപത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണമോ സമയമോ നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. കൊലപാതക സാദ്ധ്യത തള്ളിക്കളഞ്ഞ പൊലീസ് പെൻഷൻ തട്ടിപ്പ് സംശയിക്കുന്നതായും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Read Previous

‘ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്’, പാക് സൈന്യത്തിന് കടുത്ത അതൃപ്തി

Read Next

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഫോൺ വിറ്റുപോയെന്നും മൊഴി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »