ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് സംഗീത ലോകത്തും ഐ.എ.എസ് എന്ന വലിയ സ്വപ്നത്തിലേക്കും ചുവടുവെക്കുന്ന ഫാത്തിമ ഹവ്വയുടെ പുതിയ മ്യൂസിക്കൽ ആൽബം ‘എന്റെ ഇഷ്ഖ് മദീന’ റിയാദിൽ പ്രകാശനം ചെയ്തു. റിച്ചൂസ് ബാനറിൽ 3ഐസ് മീഡിയ പുറത്തിറക്കുന്ന ഈ ആൽബം റിയാദ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്.

ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ആൽബത്തിന്റെ രചയിതാവ് മജീദ് കെ.പി പതിനാറു ങ്ങൽ, കമർബാനു ടീച്ചർ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, നാസർ വണ്ടൂർ എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു.
കാഴ്ചപരിമിതിയുള്ള കൽക്കട്ട സ്വദേശിനിയും നിലവിൽ മലപ്പുറം ജില്ലയിലെ താമസക്കാരിയുമായ ഫാത്തിമ ഹവ്വയാണ് ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. അനാഥമായ ബാല്യത്തിൽ നിന്നും ഫാത്തിമയെ ചേർത്തുപിടിച്ച പോറ്റുമ്മ ഫെബിനയുടെ തണലിലാണ് ഈ കൊച്ചു ഗായിക തന്റെ സംഗീത യാത്ര തുടരുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ പാട്ടുപാടിയും ആത്മധൈര്യം കൊണ്ടും തോൽപ്പിക്കുന്ന ഫാത്തിമ, സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പിലുമാണ്.
https://www.youtube.com/watch?si=i5PWXUSb6ws1Dsv9&v=idVt-tJP6TE&feature=youtu.be
പ്രവാസി മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മജീദ് കെ.പി പതിനാറുങ്ങൽ വരികളെഴുതിയ ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം. കയ്യാമാണ് സംഗീതം നൽകിയത്. അഷ്റഫ് കെ.പി പതിനാറുങ്ങൽ സംവിധാനവും ജലീൽ തിരൂരങ്ങാടി ക്യാമറയും നിർവ്വഹിച്ചു. 3ഐസ് മീഡിയ പുറത്തിറക്കുന്ന പതിമൂന്നാമത്തെ ആൽബമാണിത്.

ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, സിദ്ധീഖ് കല്ലു പറമ്പൻ, ഷൈജു പച്ച, , ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, സൈഫ് കൂട്ടങ്ങൽ, ഖാലിദ് അൽ മദീന, റിജോസ്, ബാബു പട്ടാമ്പി, ഫൈസൽ തമ്പലകോടാൻ, ഉമ്മർ അമാൻത്ത്, അസ്ലം പാലത്ത്, അഷ്റഫ് ചെലമ്പ്ര, ഷാജഹാൻ കഞ്ഞീരപ്പള്ളി എന്നിവർ ആശംസകൾ നേർന്നു.3ഐസ് മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആൽബം പ്രേക്ഷകരിലേക്ക് എത്തും.
