റമദാൻ റിവാർഡ്‌സ്: ആകർഷകമായ ഓഫറുകളും റമദാൻ ഗിഫ്റ്റ് കാർഡുകളും പ്രഖ്യാപിച്ച് അൽ വഫ


​റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ അൽ വഫ. ഉപഭോക്താക്കൾക്കായി “റമദാൻ റിവാർഡ്‌സ്” (Ramadan Rewards) എന്ന പേരിൽ പ്രത്യേക പ്രമോഷൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു. വ്രതകാലത്ത് ഓരോ ദിവസവും ആവശ്യമായ നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്നതാണ് ഈ വർഷത്തെ പ്രധാന ആകർഷണമെന്ന് മാനേജ്‌മെന്റ് വക്താക്കള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

​റമദാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന ഈ ഓഫർ കാലയളവിൽ ഫ്രഷ് ഫുഡ്, സൂപ്പർ മാർക്കറ്റ്, ബുച്ചറി, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉപഭോക്താക്കൾക്ക് വൻ ഇളവുകൾ ലഭിക്കും. തങ്ങളെ എന്നും പിന്തുണയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

​അത്യാകർഷകമായ വിലക്കുറവ്: അവശ്യവസ്തുക്കൾക്ക് പകുതി വിലയിൽ വരെ ഡിസ്‌കൗണ്ട് ലഭ്യ മാകും. ​റമദാൻ ഗിഫ്റ്റ് കാർഡുകൾ: പുണ്യമാസത്തിലെ കാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ‘സപ്പോർട്ടിങ് അതേഴ്സ്’ (Supporting Others) എന്ന പേരിൽ പ്രത്യേക ഗിഫ്റ്റ് കാർഡുകൾ അവതരിപ്പിച്ചു. 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്. ഈ കാർഡ് ഉപയോഗിച്ച് സൗദിയിലെ ഏതൊരു അൽ വഫ ബ്രാഞ്ചിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.​പ്രത്യേക പാക്കേജുകൾ: ഇഫ്താർ വിരുന്നുകൾക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ കോംബോ, റമദാൻ കിറ്റുകൾ തുടങ്ങി നിരവധി പ്രമോഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.​

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് പ്രൊക്യൂർമെൻറ് ഹെഡ് അബ്ദുൽ നാസർ, ചീഫ് മാർക്കറ്റിംഗ് ഹെഡ് ഫഹദ് മെയോൺ (Fahad Meyon), ക്ലസ്റ്റർ മാനേജർ റിയാസ് എന്നിവർ പങ്കെടുത്തു.


Read Previous

പുണ്യ റമദാനിൽ 50% വരെ വിലക്കുറവുമായി ഹൈപ്പർ നെസ്റ്റോ; റമദാൻ ഇനാം ഓഫറുകൾ പ്രഖ്യാപിച്ചു”

Read Next

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം; 41 ദിവസത്തെ ജയിൽവാസം അവസാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »