Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“കേരളത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഒൻപത് ലക്ഷം പേർ പുറത്ത്, ആകെ വോട്ടർമാർ 2.69 കോടി”; സ്ത്രീ വോട്ടർമാർ കൂടുതൽ; 4.24 ലക്ഷം കന്നി വോട്ടർമാർ” നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. പട്ടികയില്‍ 9,06,211 പേര്‍ പേര്‍ പുറത്തായി. അന്തിമ പട്ടികയിൽ വോട്ടുണ്ടോയെന്ന് അറിയാൻ സന്ദർശിക്കുക: https://electoralsearch.eci.gov.in/.

കരട് പട്ടികയില്‍നിന്ന് 53,229 പേരെ ഒഴിവാക്കിയിട്ടുമുണ്ട്. പട്ടികയില്‍ നിന്ന് മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. പുതിയ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉണ്ടാകുക. പുരുഷന്‍മാര്‍ – 1,31,26,048, സ്ത്രീകള്‍ – 1,38,27,319, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ – 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ പരാതികള്‍ സ്വീകരിച്ച് ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കി യത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായതായിരുന്നു. ആകെ 2,78,50,856 വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്.

Final voter list published in Kerala; nine lakh people out, total voters 2.69 crore; more women voters; 4.24 lakh first-time voters


Read Previous

ആയിരങ്ങൾ ഒത്തുചേരുന്ന “കേളി ജനകീയ ഇഫ്താർ മാർച്ച് 6ന്; വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു”

Read Next

മന്ദാനയുടെ വെടിക്കെട്ടും ശ്രേയങ്കയുടെ സ്പിൻ തന്ത്രവും; മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് 17 റൺസ് തോൽവി” ഇന്ത്യക്ക് ടി20 പരമ്പര”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »