Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മന്ത്രി വീണാ ജോർജിന്റെ വീട്ടിലെ റീത്ത് സമർപ്പണം: ‘യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല ;സതീശന്റെ വിമർശനത്തിന് മറുപടിയുമായി ഒ ജെ ജനീഷ്


കൊച്ചി: മന്ത്രിമാരുടെ വീട്ടില്‍ റീത്ത് സമര്‍പ്പിച്ച സമര രീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷിന്റെ നിലപാട്. നേതാക്കള്‍ തള്ളി പറഞ്ഞാലും സഹപ്രവര്‍ത്തകരെ താന്‍ തള്ളിപ്പറയില്ലെന്നും ഒ ജെ ജനീഷ് വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന വീണാ ജോര്‍ജിന്റെയും വി ശിവന്‍കുട്ടിയുടെയും ആരോപണത്തിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് സമരരീതിയെ വിമര്‍ശിച്ചത്. റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ പരിപാടിയല്ല. മന്ത്രിമാരുടെ വീട്ടില്‍ കൊണ്ടുപോയി റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്നും മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം.

റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ രീതിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ്. എംഎന്‍ വിജയന്‍ മാഷിന്റെ മകന്റെ വീടിന് മുന്നില്‍ റീത്ത് വച്ചത് ആരാണ് അതിന്റെ അര്‍ഥം നിങ്ങള്‍ കൊല്ലു മെന്നാണ്. ശബരിമല തന്ത്രിയായിരുന്ന രാജീവ് കണ്ഠരരുടെ അറസ്റ്റിന് പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ട്. അദ്ദേഹം തെറ്റ് ചെയ്തെങ്കില്‍ ജയിലില്‍ കിടന്നോട്ടെ. എന്നാല്‍ അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മതി. അതിന്റെ സാഹചര്യം കേരളം അറിയട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

Wreath laying at Minister Veena George’s house: ‘No need to interfere in the daily affairs of Youth Congress’; O. J. Jenish responds to Satheesan’s criticism


Read Previous

സൗദിയിൽ പരിശോധന ശക്തം: നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 19,000-ത്തോളം പേർ പിടിയിൽ.

Read Next

കത്രിക വിവാദം സ്വാഭാവിക വീഴ്ച; സമരക്കാർക്കെതിരെ പ്രത്യാക്രമണമുണ്ടാകുമെന്ന് എം.വി. ഗോവിന്ദന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »