Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കുമ്പിടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറ്റൊരിടത്ത്’; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി അനിൽ അക്കര


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാണ്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. ഇക്കാര്യത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

‘കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ കുടുംബസമേതമല്ല ഒറ്റയ്ക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ’-എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശേരിയിലായിരുന്നു വോട്ട് ചെയ്തത്. ഇവിടെ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞായിരുന്നു വോട്ട് ചേർത്തത്. എന്നാൽ കഴി‌ഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്‌തമംഗലത്തായിരുന്നു.


Read Previous

വൈറലാകാൻ വേണ്ടി ക്രൂരത, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബിയറും സിഗരറ്റും നൽകി യുവാവ്

Read Next

1.70 കോടി വോട്ടര്‍മാര്‍ “ഔട്ട്”, 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്‌ഐആര്‍ കണക്കുകള്‍ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »