Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി; കേസുകള്‍ മറച്ചുവെച്ചു; വെള്ളാപ്പള്ളിയുടെ പത്മ പുരസ്‌കാരം തടയണമെന്ന് ആവശ്യം


കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെ തിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ രൂപരേഖയുണ്ട്. ഇത്തരം കേസുകള്‍ വന്നപ്പോള്‍ തന്നെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

മാരാരിക്കുളത്ത് ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ വെളളാപ്പള്ളി നടേശന്‍ നാലാം പ്രതിയാണ്. അതു പോലെ വിജിലന്‍സ് അന്വേഷിക്കുന്ന നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പശ്ചാത്തലമുളള ഒരാളുടെ കാര്യം പരിശോധിക്കാതെയാണ് കേന്ദ്രസര്‍ ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.


Read Previous

സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുന്നു: പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര യ്ക്ക് പോലീസ് വലയം. യാത്ര ആലപ്പുഴയില്‍

Read Next

മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു; സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »