ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാ ക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് പുറത്തുവരുന്ന വിവരം.

അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിജയ്‌യെ കേരളത്തിലെക്കാനുള്ള ശ്രമം.
ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്.
വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.
