Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം: ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം; ഇറാൻ വ്യോമപാത അടച്ചു, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ.


ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്‌റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്‌

ഇറാന്റെ ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍‍ അദ്ദേഹം തയ്യാറാ യില്ല. ടെഹ്റാനില്‍ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്‌ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേ പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളെ സജ്ജരാക്കാന്‍ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയതാ ണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ടെഹ്റാനില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നു. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ അവരുടെ വ്യോമപാത അടച്ചു. ടെഹ്റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങുന്നതിനിടെയാണ് പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.


Read Previous

പഠനമികവിന് സ്കോളർഷിപ്പും സാന്ത്വനവും; എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

Read Next

കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലുമായി സൗഹൃദം പുതുക്കി വി.കെ. ശ്രീകണ്ഠൻ. അകലം പാലിച്ച് മുതിർന്ന നേതാക്കൾ; ചേർത്തുപിടിച്ച് വി.കെ. ശ്രീകണ്ഠൻ; കോൺഗ്രസിൽ ചർച്ചകൾ കൊഴുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »