Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനത്ത മഴ; ട്രാക്കുകളിൽ വെള്ളം കയറി, തിരുവനന്തപുരം വഴി കടന്നുപോകുന്ന ട്രെയിനുകൾ വെെകും


തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. സ്റ്റേഷനിലെ ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും തിരുവനന്തപുരം സെൻട്രൽ വഴി കടന്നുപോകുന്ന ട്രെയിനുകളും അൽപം വെെകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മലബാർ എക്‌സ്‌പ്രസ് 28 മിനിട്ട് വെെകിയാണ് സർവീസ് നടത്തുന്നത്. ചെന്നെെ എക്സ്പ്രസ് പുറപ്പെടാൻ വെെകും. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്. വരുന്ന അഞ്ച് ദിവസങ്ങളിലെ സ്ഥിതി പരിശോധിച്ചാൽ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ കുറവായിരിക്കും. മറ്റ് ദിവസങ്ങളിൽ നേരിയ മഴയുണ്ടാകും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.


Read Previous

‘വിജയോട് അല്ല, തൃഷയ്ക്ക് പ്രണയം ഉദയനിധി സ്റ്റാലിനോട് മാത്രം’; വെളിപ്പെടുത്തൽ

Read Next

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »