Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖമേനിയുടെ മരണം; പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് തീയിട്ടു; വെടിവെപ്പിൽ 9 മരണം.


വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസു ലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊല പാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടി വെപ്പിലും 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ട ത്തെ പിരിച്ചുവിടാൻ സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. “കറാച്ചിയിലെ സിവിൽ ആശുപത്രികളിലേക്ക് എട്ട് മൃതദേഹങ്ങൾ മാറ്റി. സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റു വെന്നും എദി ഫൗണ്ടേഷൻ റെസ്‌ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ പറഞ്ഞു.

പലർക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും അമീൻ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഷിയ മുസ്ലീങ്ങൾ ആദരിക്കുന്ന ഖമേനിയുടെ കൊലപാതകമാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ എത്താനിടയാക്കിയത്. പ്രധാന ഗേറ്റ് കടന്ന് കോൺസുലർ കെട്ടിടത്തിന്റെ ഡ്രൈവ്‌വേ യിലേക്ക് എത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റ് ഓഫീസിലെ ജനാലകൾ തകർത്തു.

കണ്ണീർ വാതകം പ്രയോ​ഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. “കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് ഞങ്ങൾ തീയിടുകയാണ്. ദൈവം നിശ്ചയിച്ചിരിക്കുന്നു, ഞങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും.” പ്രതിഷേധക്കാർ പറഞ്ഞു. തീയിടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടന്നു. ക്യരാഷ്ട്രസംഘടന യുടെ ഒരു പ്രാദേശിക ഓഫിസടക്കം നിരവധി കെട്ടിടങ്ങൾ അടിച്ചുതകർത്തു.


Read Previous

മാനവികതയുടെ വിരുന്ന്; റിയാദ് കെഎംസിസി ഇഫ്താർ സംഗമത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ.

Read Next

സിജി റിയാദ് ഇഫ്താർ സംഗമം: ഒത്തുചേരലിന്റെ വേദിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »