ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎഇ. യുദ്ധം ചെയ്യേണ്ടത് അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

‘ നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടു ത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യൂ. അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയല്‍ക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം, അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചി രുന്നു. വിവിധയിടങ്ങളില്‍ വ്യാപക ആക്രമണവും ഇറാന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎഇ രംഗത്തെത്തിയത്.
