Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഞ്ജു പെയ്തിറങ്ങി, ഈഡൻ ഗാർഡൻസ് പ്രകമ്പനം കൊണ്ടു; ഇന്ത്യ ലോകകപ്പ് സെമിയിൽ! വിരാട് കോലിയുടെ റെക്കോർഡ് തകർത്തു; സഞ്ജുവിന്റെ മാന്ത്രിക ഇന്നിംഗ്‌സ്


കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ചു. പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സാംസണിന്‍റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഈ മൈതാനത്ത് വിജയകരമായി പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി.

196 റൺസ് എന്ന വെല്ലുവിളി ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കം തകർച്ച യോടെയായിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും പവർപ്ലേയിൽ തന്നെ പുറത്തായതോടെ ഇന്ത്യ 53/2 എന്ന നിലയിലായി. എന്നാൽ സമ്മർദ്ദഘട്ടത്തിൽ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിൽ നിലയുറപ്പിച്ച സഞ്ജു പിന്നീട് ഗിയർ മാറ്റി വെസ്റ്റ് ഇൻഡീസ് ബൗളർമാരെ കടന്നാക്രമിച്ചു.

സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് സഞ്ജു ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. കേവലം 27 പന്തിൽ സഞ്ജു തന്‍റെ അർധസെഞ്ച്വറി പൂർത്തിയാക്കി. സൂര്യകുമാർ (18) പുറത്തായെങ്കിലും തിലക് വർമ്മയ്ക്കൊപ്പം ചേർന്ന് സഞ്ജു സ്കോർ ഉയർത്തി. 15 പന്തിൽ 27 റൺസെടുത്ത തിലക് വർമ്മ റൺ റേറ്റ് കുറയാതെ നോക്കി.

ജേസൺ ഹോൾഡറും ഷമർ ജോസഫും തിലക് വർമ്മയെയും ഹാർദിക് പാണ്ഡ്യയെയും പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സഞ്ജു ഉറച്ചുനിന്നു. അവസാന രണ്ട് ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ റൊമാരിയോ ഷെപ്പേർഡിനെ സിക്സറിന് പറത്തി സ്കോർ ഒപ്പ മെത്തിച്ച സഞ്ജു, അടുത്ത പന്തിൽ മിഡ് ഓണിന് മുകളിലൂടെ ഫോർ അടിച്ച് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

വിജയറൺ നേടിയ ശേഷം വികാരാധീനനായി മുട്ടുകുത്തി നിന്നാണ് സഞ്ജു തന്‍റെ അവിസ്മരണീയ പ്രകടനം ആഘോഷിച്ചത്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു റൺ ചേസിംഗിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന വിരാട് കോലിയുടെ റെക്കോർഡ് മറികടന്നു. സമ്മർദ്ദഘട്ടത്തിൽ ടീമിനെ നയിക്കാനുള്ള സഞ്ജുവിന്‍റെ മികവ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.


Read Previous

ഇറാൻ  –  ഇസ്രയേൽ  സംഘർഷം; ഖത്തറിൽ  മലയാളിക്ക് പരിക്ക്

Read Next

അമേരിക്കൻ പടക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ,​ ഛാബഹാ‌ർ തുറമുഖത്ത് ഇറാന്റെ കപ്പൽ മുക്കിയെന്ന് യുഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »