Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കൻ പടക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ,​ ഛാബഹാ‌ർ തുറമുഖത്ത് ഇറാന്റെ കപ്പൽ മുക്കിയെന്ന് യുഎസ്


ടെഹ്റാൻ: യു.എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ റവല്യുഷണറി ഗാ‌ർഡ്. പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എസ് പടക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. ​ കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്ന് അവർ പറഞ്ഞു.

അതേസമയം യുഎസ് വിമാനവാഹിനിക്കപ്പലിൽ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചുവെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. പടക്കപ്പലിന്റെ അടുത്തുപോലും എത്താൻ മിസൈലുകൾക്ക് കഴിഞ്ഞില്ലെന്ന് യു,​എസ് സൈന്യം പറഞ്ഞു. അതിനിടെ ഇറാന് നേരെയുള്ള ഓപ്പറേഷൻ ഫ്യുറിയുടെ തുടക്കത്തിൽ തന്നെ സൈന്യം ഇറാനിയൻ കപ്പലായ ജമറാൻ- ക്ലാസ് കോർവെറ്റിനെ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിൽ ഛാബഹാർ തീരത്ത് മുങ്ങുകയാണെന്നും അവർ പറയുന്നു. ഇറാൻ സൈന്യം ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

നേരത്തെ ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ഇന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ജെബൽ അലിയിൽ നങ്കൂരമിട്ട അമേരിക്കൻ യുദ്ധക്കപ്പലുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്ന ഒരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ കപ്പൽ പൂർണമായും തകർന്നതായും പോസ്റ്റിൽ പറയുന്നു. കുവൈറ്റിലെ അബ്ദുള്ള മുബാറക് പ്രദേശത്തെ അമേരിക്കൻ സൈനിക താവളത്തിൽ നാല് ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും ആക്രമണം നടത്തി, എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, കൂടാതെ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നും ഇറാൻ അവകാശപ്പെട്ടു.


Read Previous

സഞ്ജു പെയ്തിറങ്ങി, ഈഡൻ ഗാർഡൻസ് പ്രകമ്പനം കൊണ്ടു; ഇന്ത്യ ലോകകപ്പ് സെമിയിൽ! വിരാട് കോലിയുടെ റെക്കോർഡ് തകർത്തു; സഞ്ജുവിന്റെ മാന്ത്രിക ഇന്നിംഗ്‌സ്

Read Next

‘ആര് ജയിക്കുമെന്ന് അറിയില്ല, പക്ഷെ മനുഷ്യത്വം ജയിക്കണം’: ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »