ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്.

രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെ ന്നും മകള്‍ പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് അച്ഛന്‍ ആഗ്രഹിക്കുന്നതെന്നും മകള്‍ പറഞ്ഞു.
”അച്ഛന്‍ ഒത്തിരി എഫേര്‍ട്ട് ഇടുന്നുണ്ട്. അതിന് ഫലം കാണണം എന്ന് ആഗ്രഹം ഉണ്ട്. അതാണ് പ്രാര്‍ഥന. അച്ഛന്‍ മുഖ്യമന്ത്രിക്കസേരയിലെത്തുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല”, മകള്‍ പറഞ്ഞു.
വി ഡി സതീശനും പൊങ്കാലയിടുന്ന സ്ഥലത്ത് കുടുംബത്തിനൊപ്പം എത്തി. വ്യക്തിപരമായ കാര്യങ്ങ ള്‍ക്ക് പൊങ്കാലയിടാറില്ലെന്നും ഒരു പുതിയ കാലമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതിക രിച്ചു. അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അതാണ് തന്റെ ദൗത്യമെന്നും ബാക്കിയൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.
