Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു: സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ അതീവ ജാഗ്രതാ നിർദ്ദേശം; സൗദിയിൽ വിമാന സർവീസുകൾ തുടരുന്നു; മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എംബസിയുടെ സഹായം തേടാം


റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യ യിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. സൗദി അറേബ്യ യിലെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് (VFS) വഴിയുള്ള ഔട്ട്‌സോഴ്‌സ് സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ മുടക്കമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യത പരിശോധിച്ചു യാത്ര ചെയ്യാവുന്നതാണെന്നും എംബസി വ്യക്തമാക്കി.

അടിയന്തര സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹച ര്യമുണ്ടായാൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകൾ എംബസി പുറത്തുവിട്ടു:

റിയാദ് എംബസി:

ഫോൺ: 00-966-11-4884697

വാട്ട്‌സ്ആപ്പ്: 00-966-542126748

ടോൾ ഫ്രീ: 800 247 1234

ഇമെയിൽ: cw.riyadh@mea.gov.in

ജിദ്ദ കോൺസുലേറ്റ്:

ഫോൺ: 00966 126648660 / 00 966 12 2614093

വാട്ട്‌സ്ആപ്പ്: +966 536209704

മൊബൈൽ: +966 556122301

ടോൾ ഫ്രീ: 800 244 0003

ഇമെയിൽ: conscw.jeddah@mea.gov.in

മേഖലയിലെ സാഹചര്യം എംബസിയും കോൺസുലേറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ആവശ്യമായ അപ്‌ഡേറ്റുകൾ കൃത്യസമയത്ത് നൽകുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.


Read Previous

അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം’; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍

Read Next

ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »