Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകി; ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി


കൊച്ചി: ദേശീയ ഫാഷൻ പുരസ്‌കാരം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി. അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷൻ ഡിസൈനിംഗ് അവസാന വർഷ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ഗിരീഷ് നായരാണ് പുരസ്‌കാരം നേടിയത്.

പാരമ്പര്യ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകുന്ന ‘ചീന്ത് കൺട്രോൾ+ആർ’ എന്ന കളക്ഷനാണ് കൃഷ്‌ണപ്രിയയെ ഈ നേട്ടത്തിന് അർഹയാക്കിയത്. മുംബയ് സോഫിറ്റൽ ബി.കെ.സിയിൽ നടന്ന ലിവ പ്രോട്ടെജ് 25 മത്സരത്തിലെ ‘എലിവേറ്റഡ് ഇന്ത്യൻവെയർ’ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഈ നേട്ടം.

ഗിരീഷ് നായരുടെയും സുരഭി നായരുടെയും മകളായ കൃഷ്ണപ്രിയ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 239 മത്സരാർത്ഥികളെ പിന്തള്ളിയാണ് 1.50 ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം സ്വന്തമാക്കിയത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽനിന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ചീന്ത്’ (ചിന്റ്സ്) എന്ന കൈകൊണ്ട് ചായം പൂശിയ വസ്ത്രങ്ങളുടെ സമകാലിക പുനർരൂപകല്പനയാണ് കൃഷ്ണപ്രിയയുടെ കളക്ഷൻ. പരമ്പരാഗത സാരിയുടെ ചാരുതയും ആധുനികതയും സമന്വയിപ്പിച്ചുള്ള സാരി-ഗൗണുകൾ വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ലിവൈക്കോ ലിനൻ സാറ്റിൻ, 100ശതമാനം മോഡൽ, എക്സൽ ലിനൻ തുടങ്ങിയ സുസ്ഥിര വസ്തുക്കൾ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ നിർമ്മിച്ചത്. മൗലികതയും മികച്ച നിർവ്വഹണവും കഥപറച്ചിലും കൃഷ്ണപ്രിയയുടെ ഡിസൈനുകളെ വേറിട്ടുനിർത്തി.


Read Previous

യുഎസ് സൈനിക കേന്ദ്രങ്ങൾ ജനവാസ മേഖലകൾക്ക് സമീപം;അറബ് മണ്ണിലെ യുഎസ് കരുത്ത് തകർക്കാൻ ഇറാൻ; താവളങ്ങളുടെ പട്ടികയും സുരക്ഷാ ഭീഷണിയും

Read Next

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »