സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ


തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പില്‍ വലയുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് തുക 30 ശതമാനം 30 ദിവസത്തേക്ക് നടപ്പാക്കും.

കേരള ജുവലറി ഫെഡറേഷന്‍ ചെയര്‍മാന്‍ ടി. എസ്. കല്യാണരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം. പി.അഹമ്മദ്,ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ.നിഷാദ് മലബാര്‍, രാജേഷ് കല്യാണ്‍, വര്‍ഗീസ് ആലുക്കാസ്, ബാബു എം. ഫിലിപ്പ് ജോസ്‌കോ, വിപിന്‍ദാസ് റീഗല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


Read Previous

ഗേള്‍ഫ്രണ്ടിനൊപ്പം കേരളത്തിലെത്തി; രാവിലെ റോഡിലിറങ്ങിയപ്പോള്‍ അമ്പരന്ന് ജര്‍മന്‍കാരന്‍ മാര്‍ട്ടിന്‍

Read Next

രമേഷ് പിഷാരടിയുടെ ജനപ്രീതി പാലക്കാട് കോൺഗ്രസിനെ രക്ഷിക്കുമോ? വിയോജിക്കുന്നവർ പറയുന്നത് മറ്റൊന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »