Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി തുറമുഖത്ത് ഐറിസ് ലവാന് അഭയം നൽകി ഇന്ത്യ


കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന് അഭയം നൽകിയത്.

183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ ഉപയോഗിച്ച് കഴിഞ്ഞദിവസം തകർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരുന്ന ഐറിസ് ലവാനെയും ആക്രമിക്കുമെന്ന ആശങ്കയിലാണ് ഇറാൻ ഇന്ത്യയോട് ഫെബ്രുവരി 28ന് അഭയം അഭ്യർത്ഥിച്ചതെന്ന് നാവികസേന വക്താവ് പറഞ്ഞു. കപ്പലിന് പ്രത്യേകസുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് യു,​എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി കുറിപ്പ് പങ്കുവച്ചത്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു ഉടമ്പടിയിലും ഏർപ്പെടില്ല. കീഴടങ്ങിയാൽ ഇറാന്റെ പുനർനിർമ്മാണത്തിന് അമേരിക്ക സഹായിക്കും. മുൻപുണ്ടായിരുന്നതിനെക്കാളും ഇറാനെ സാമ്പത്തികമായി വലുതും മികച്ചതും ശക്തവുമാക്കി മാറ്രുമെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്നും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കെർമൻഷായ്ക്ക് ചുറ്റും സ്ഫോടനങ്ങൾ ഉണ്ടായതായി വാർത്താഏജൻസികൾ റിപ്പോ‌ർട്ട് ചെയ്തു.


Read Previous

അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാർത്ഥ്യമാക്കി ശ്രീജ

Read Next

ആദ്യ ദിവസം തന്നെ ജോലി വേണ്ടെന്നുവച്ചു, കാരണം പറഞ്ഞ് യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »