Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധക്കപ്പലുകൾക്കിടയിലൂടെ കൊച്ചിയിലേക്ക്; ഒരു ഇറാനിയൻ കപ്പലിന്റെ യാത്ര; കടലിലെ പ്രതിസന്ധിയില്‍ രക്ഷകനായി ഇന്ത്യ: ഇറാനിയൻ കപ്പൽ കൊച്ചിയിൽ.


കൊച്ചി: വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. പിന്നാലെയാണ് കപ്പൽ നാലിന് കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പലിലെ 183 നാവികരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ നാവികാഭ്യാസത്തിനെത്തിയ ഐആർഐസ് ദേന എന്ന കപ്പൽ അമേരിക്ക ആക്രമണത്തിൽ തകർത്തിരുന്നു. നവികാഭ്യാസത്തിനെത്തിയ മൂന്നാം ഇറാൻ കപ്പലാണിത്. അന്താരാഷ്ട്ര കപ്പൽ ചാലി ലേക്ക് കടന്നാൽ യുഎസ് ആക്രമിക്കുമെന്നതിനാലാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത് എന്നാണ് വിവരം.

കപ്പലിനു സാങ്കേതിക തകരാറുണ്ടെന്നു വിവരങ്ങളുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്. യുദ്ധം തുടങ്ങിയ ഫെബ്രു വരി 28നാണ് ഇറാൻ സമീപിച്ചത്. ഈ മാസം ഒന്നാം തീയതിയോടെയാണ് ഇന്ത്യ കപ്പലിനു നങ്കൂരമിടാൻ അനുമതി നൽകിയത്. പിന്നാലെയാണ് നാലിന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.


Read Previous

ആദ്യ ദിവസം തന്നെ ജോലി വേണ്ടെന്നുവച്ചു, കാരണം പറഞ്ഞ് യുവാവ്

Read Next

കീഴടങ്ങുക, അല്ലെങ്കിൽ തകരുക’: ഇറാന് അന്ത്യശാസനവുമായി ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »