Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്


ഇസ്ലാമാബാദ് : ഇറാൻ – ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ പണി കിട്ടിയത് പാകിസ്ഥാന്,​ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചതോടെ പാകിസ്ഥാനിൽ പെട്രോൾ ,​ ഡീസൽ വില വർദ്ധിപ്പിച്ചു.

പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാകിസ്ഥഖാനി രൂപയാമ് കൂട്ടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർദ്ധനയാണ് പാകിസ്ഥാൻ നടപ്പാക്കിയത്. വില വർദ്ധന നടപ്പിൽ വരുന്നതോടെ പാകിസ്ഥാനിലെ ഹൈസ്പീഡ് ഡീസൽ വില ലിറ്ററിന് 280.86 പാകിസ്ഥാനി രൂപയിൽ നിന്ന് 335.86 രൂപയാകും. പെട്രോൾ ലിറ്ററിന് 321.17 രൂപയായി. നിലവിൽ 266.17 രൂപയായിരുന്നു.

വെള്ളിയാഴ്ച രാത്രി അടിയന്തര വാർത്താ സമ്മേളനം വിളിച്ചാണ് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്,​ വിദേശകാര്യ മന്ത്രി ഇഷഖ് ഘർ ,​ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർ വിലവർദ്ധന പ്രഖ്യാപിച്ചത്. മാർ‌ച്ച് 7 അർദ്ധരാത്രി മുതൽ വിലവർദ്ധന പ്രാബല്യത്തിൽ വന്നു,​ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സാധാരണ നിലയിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ വില വർദ്ധിപ്പിക്കുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും വർദ്ധിക്കും. പെട്രോൾ വില വർദ്ധന രാജ്യത്തെ ബിസിനസുകളെയും കമ്പനികളെയും സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.


Read Previous

സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാർത്ഥിനികൾക്കും കൈനിറയെ വാഗ്ദാനങ്ങൾ; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി രാഹുൽ ഗാന്ധി.” മോദി രാജ്യത്തെ വഞ്ചിച്ചു, കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; എപ്സ്റ്റീൻ ഫയലുകൾ പരാമർശിച്ച് രാഹുലിന്‍റെ കടന്നാക്രമണം.

Read Next

ഒറ്റയാൻ കളി വേണ്ട, ഒത്തൊരുമിച്ചുള്ള പോരാട്ടം മതി; കേരളത്തിൽ വേണ്ടത് ‘സംഘനൃത്തം’; കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കെതിരെ രാഹുലിന്റെ സർജിക്കൽ സ്ട്രൈക്ക്!”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »