ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ജസീറ എയർവേയ്‌സ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹഫർ അൽ-ബാത്തിൻ നഗരത്തിലെ അൽ-ഖൈസുമ വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയതായി എയർ ലൈൻസ് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റിയിൽ നിന്ന് റോഡ് മാർഗം ഈ വിമാനത്താവളത്തിലേക്ക് ഏകദേശം രണ്ടര മണിക്കൂർ നേരത്തെ യാത്രാ സമയമാണ് ഉള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് കരമാർഗം കുവൈത്തിലേക്കുള്ള യാത്ര പൂർത്തിയാക്കാവുന്നതാണ്.അതേസമയം കുവൈത്തിൽ നിന്നും പുറപ്പെ ടുന്ന യാത്രക്കാർക്ക് റോഡ് മാർഗം വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്യാം.. എന്നാൽ ഇവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് സാധുവായ സൗദി സന്ദർശക വിസ ഉണ്ടായിരിക്കണം എന്നും അധികൃതർ അറിയിച്ചു.
