ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: യുഎഇക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ഞായറാഴ്ച മാത്രം 17 ബാലിസ്റ്റിക് മിസൈലുകളും 117 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ നാല് പേർ കൊല്ലപ്പെട്ടു.

കണ്ടെത്തിയ 17 മിസൈലുകളിൽ 16 എണ്ണവും തകർത്തു. ഒരെണ്ണം കടലിൽ പതിച്ചു.ഡ്രോണുകൾ: 117 ഡ്രോണുകളിൽ 113 എണ്ണം ആകാശത്തുവെച്ച് നശിപ്പിച്ചു. നാലെണ്ണം രാജ്യത്തിനകത്ത് പതിച്ചു.
ആക്രമണങ്ങളിൽ വിവിധ രാജ്യക്കാരായ 112 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗം പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ട നാല് പേരും വിദേശ പൗരന്മാരാണ്. വ്യോമാതി ർത്തി സംരക്ഷിക്കുന്നതിനും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യം സജ്ജമാണെന്നും അനാവശ്യമായ തെറ്റായ പ്രചാരണങ്ങളിൽ (Propaganda) ജനങ്ങൾ വീഴരുതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ കണ്ടെത്തിയ ആകെ മിസൈലുകളുടെയും ഡ്രോണുകളുടെയും കണക്കുകൾ മന്ത്രാലയം പുറത്തുവിട്ടു:
| ഇനം | കണ്ടെത്തിയത് | തകർത്തത് | രാജ്യത്തിനകത്ത് പതിച്ചത് | കടലിൽ പതിച്ചത് |
|---|---|---|---|---|
| ബാലിസ്റ്റിക് മിസൈലുകൾ | 238 | 221 | 2 | 15 |
| ഡ്രോണുകൾ | 1,422 | 1,342 | 80 | – |
| ക്രൂയിസ് മിസൈലുകൾ | 8 | 8 | 0 | 0 |
