ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മനാമ: ബഹ്റൈനിലെ മാമർക്ക്ലോട്ടിലുള്ള (Ma’ameer) ഒരു സ്ഥാപനത്തിലുണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇറാനിയൻ ആക്രമണത്തിൽ ലക്ഷ്യമിട്ട സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.
സ്ഥാപനത്തിലെ വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കൂടുതൽ സുരക്ഷാ പരിശോധനകൾ നടന്നുവരിക യാണെന്നും ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കി.
